വാഷിങ്ടൺ: നരേന്ദ്രമോദിയുടെ ഭരണത്തുടർച്ച ഇന്ത്യയും യു.എസുമായുള്ള തന്ത്രപ്രധാനബന്ധം കൂടുതൽ ശക്തമാക്കുമെന്ന് യു.എസ്. നേതൃത്വം. മോദിയുടെ തിരഞ്ഞെടുപ്പിനെ വലിയസംഭവമെന്ന് വിശേഷിപ്പിച്ച യു.എസ്. നേതൃത്വം പ്രധാനമന്ത്രിയെ അഭിനന്ദനവും അറിയിച്ചു. 'തിരഞ്ഞെടുപ്പിലെ വലിയവിജയത്തിൽ പ്രധാനമന്ത്രിക്കും ബി.ജെ.പി.ക്കും അഭിനന്ദനം' -യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ട്വീറ്റ് ചെയ്തു. മോദിയുടെ തിരിച്ചുവരവോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇനിയും ശക്തിപ്പെടുമെന്നും ഒരുമിച്ചുള്ള മുന്നേറ്റത്തിന് കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം, പ്രതിരോധസഹകരണം എന്നിവ കാര്യമായി വർധിച്ചതും യു.എസ്. ഇന്ത്യയെ തന്ത്രപ്രധാന പ്രതിരോധപങ്കാളിയാക്കിയതും ട്രംപ് എടുത്തുപറഞ്ഞു. യു.എസിന്റെ പങ്കാളിയും സുഹൃത്തുമായ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹത്തിന്റെ പാർട്ടിയെയും അഭിനന്ദിക്കുന്നുവെന്നാണ് യു.എസ്. വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ട്വീറ്റ് ചെയ്തത്. ഇന്ത്യൻ വോട്ടർമാർ ജനാധിപത്യപരമായ കടമ നിറവേറ്റിയെന്നും മേഖല കൂടുതൽ സുരക്ഷിതവും സ്വതന്ത്രവുമാക്കാൻ ഇന്ത്യയ്ക്കൊപ്പം പ്രവർത്തിക്കുമെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയും പറഞ്ഞു. ലോകത്തെ ഏറ്റവുംവലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ ഇത്രയുംഭംഗിയായി തിരഞ്ഞെടുപ്പ് നടത്താനായതിൽ നേതൃത്വത്തെ അഭിനന്ദിക്കുന്നതായി യു.എസ്. ആഭ്യന്തരവകുപ്പ് വക്താവ് മോർഗൻ ഒർട്ടഗസ് പറഞ്ഞു. ഇത്രയധികം ഇന്ത്യക്കാർ വോട്ടവകാശം വിനിയോഗിച്ചതുതന്നെ പ്രചോദനം നൽകുന്നതാണെന്നും ഇന്ത്യ-യു.എസ്. ബന്ധം ശക്തിപ്പെടുത്താൻ മോദിക്കൊപ്പംനിന്ന് പ്രവർത്തിക്കുമെന്നും ഇന്ത്യൻ-അമേരിക്കൻ കോൺഗ്രസ് അംഗം രാജ കൃഷ്ണമൂർത്തിയും പറഞ്ഞു. മറ്റൊരു ഇന്ത്യൻ അമേരിക്കൻ കോൺഗ്രസ് അംഗം റോ ഖന്ന, സെനറ്റർമാരായ കെവിൻ തോമസ്, ജോൺ കോർണിം, കോൺഗ്രസ് അംഗങ്ങളായ പീറ്റ് ഓൾസൺ, ടെഡ് യോഹോ, ഹൂസ്റ്റൺ മേയർ സിൽവസ്റ്റർ ടേർണർ, ടെക്സസ് ഗവർണർ ഗ്രെഗ് ആബട്ട് തുടങ്ങിയവരും മോദിക്ക് അഭിനന്ദനം അറിയിച്ചു. അടുത്ത 25 വർഷത്തേക്കുള്ള ഇന്ത്യയുടെ സാമ്പത്തികവളർച്ചയ്ക്കും അഖണ്ഡതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദി അടിത്തറയിടുമെന്ന് പ്രതീക്ഷിക്കുന്നതായി യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് ആൻഡ് പാർട്ട്ണർഷിപ്പ് ഫോറത്തിലെ ഡയറക്ടർ ബോർഡ് ചെയർമാൻ ജോൺ ചേംബേഴ്സും പറഞ്ഞു. മോദിയുടെ കീഴിൽ ഇന്ത്യക്ക് ആഭ്യന്തര ഉത്പാദനം വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയുണ്ടാക്കാനും തൊഴിലവസരം സൃഷ്ടിക്കാനുമാവും. വ്യാപാരമേഖലയിലും വിദേശനിക്ഷേപത്തിലും വർധനയുണ്ടാക്കാനും കഴിയുമെന്നും ചേംബേഴ്സ് പറഞ്ഞു. അഭിനന്ദിച്ച് ചൈനയും ബെയ്ജിങ്: തിരഞ്ഞെടുപ്പുവിജയത്തിൽ പരസ്പരം ആശംസകൾ കൈമാറിയ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻഖാനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അഭിനന്ദിച്ച് ചൈന. ഇതൊരു ശുഭസൂചനയാണെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയ വക്താവ് ലു കാങ് പറഞ്ഞു. ഇമ്രാൻഖാൻ വ്യാഴാഴ്ചതന്നെ മോദിയെ വിളിച്ച് അഭിനന്ദനം അറിയിക്കുകയും മേഖലയിൽ സമാധാനത്തിനായി ഒരുമിച്ചുനിൽക്കാമെന്നും അറിയിച്ചിരുന്നു. അഭിനന്ദനത്തിന് നന്ദിപറഞ്ഞ മോദി, സമാധാനത്തിനാണ് താൻ പ്രഥമപരിഗണന നൽകുന്നതെന്ന് മറുപടിയും നൽകിയിരുന്നു. Content Highlights:PM Narendra Modi, US
from mathrubhumi.latestnews.rssfeed http://bit.ly/2W10ewF
via IFTTT
Post Top Ad
Saturday, 25 May 2019
മോദിയുടെ ഭരണത്തുടർച്ച ഇന്ത്യ-യു.എസ്. ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് യു.എസ്.
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment