പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായിരുന്നു മോഹന്‍ലാല്‍ നായകനായെത്തിയ ലൂസിഫര്‍. ഇത് മലയാള സിനിമയിലെ തന്നെ ഹിറ്റ് ചിത്രങ്ങളിലൊന്നായി. ഇതിന് പിന്നാലെ മോഹന്‍ലാലും താന്‍ സംവിധാനയകനാകാന്‍ പോകുന്നു എന്ന വാര്‍ത്ത ആരാധകരെ അറിയിച്ചു. ബറോസ് എന്ന ത്രിഡി ചിത്രമാണ് മോഹന്‍ലാല്‍ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്നത്. പൃഥ്വിരാജിനെ നാകനാക്കി നടന്‍ കലാഭവന്‍ ഷാജോണും സംവിധാനത്തിലേക്ക് കടന്നു. ബ്രെദേസ് ഡേ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗം പുരോഗമിക്കുകയാണ്. ഇവരുടെ കൂട്ടത്തിലേക്ക് ഒരു പേരും കൂടി കുറിക്കപ്പെടുകയാണ്, ജയറാം.
നടന്‍ ജയറാമും സംവിധായ കുപ്പായം അണിയാനുള്ള അതീവ ആഗ്രഹത്തിലും ഒരുക്കത്തിലുമാണ്. കേരള കൗമുദിയുമായുള്ള അഭിമുഖത്തിലാണ് ജയറാം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘സംവിധാനം എന്ന് പറയുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു സിനിമ സംവിധാനം ചെയ്യുകയെന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു സ്വപ്നമാണ്. എന്നാല്‍ ആ ചിത്രം പക്കാ കൊമേഴ്ഷ്യല്‍ ആയിരിക്കില്ല. പകരം മലയാള പ്രേക്ഷകരുടെ മനസില്‍ എന്നും സൂക്ഷിച്ചുവെക്കാന്‍ പാകത്തിനുള്ള ഒരു സിനിമയായിരിക്കും അത്.’
‘അത് എപ്പോള്‍ ചെയ്യും എന്ന് ഉറപ്പ് പറയാന്‍ പറ്റില്ല. ഇപ്പോള്‍ കുറേ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ തിരക്കിലാണ്. അത് കഴിഞ്ഞാല്‍ തീര്‍ച്ചയായും ആ സിനിമ ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.’ ജയറാം പറഞ്ഞു. ലോനപ്പന്റെ മാമ്മോദീസയാണ് ജയറാമിന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചിത്രം. മൈ ഗ്രേറ്റ് ഗ്രാന്റ്ഫാദറാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ജയറാം ചിത്രം.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2HFTU5a
via IFTTT
No comments:
Post a Comment