‘തോല്‍വിയുടെ ഉത്തരവാദികള്‍ ഈ ഹാളിലുണ്ട്’; തിരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് ഏറ്റ കനത്ത തോല്‍വിയില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക - News4Max

Breaking

Post Top Ad

Monday, 27 May 2019

‘തോല്‍വിയുടെ ഉത്തരവാദികള്‍ ഈ ഹാളിലുണ്ട്’; തിരഞ്ഞെടുപ്പില്‍ യുപിഎയ്ക്ക് ഏറ്റ കനത്ത തോല്‍വിയില്‍ പൊട്ടിത്തെറിച്ച് പ്രിയങ്ക

തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയം വിശകലനം ചെയ്യാന്‍ പാര്‍ട്ടി വിളിച്ചുചേര്‍ത്ത പ്രവര്‍ത്തക സമിതി യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പൊട്ടിത്തെറിച്ച് സഹോദരി പ്രിയങ്ക ഗാന്ധി. ‘എന്റെ സഹോദരന്‍ ഏകനായി പോരാടുമ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നുവെന്ന്’ പ്രിയങ്ക ചോദിച്ചു. തോല്‍വിയുടെ ഉത്തരവാദികളെല്ലാം ഈ ഹാളില്‍ തന്നെ ഇരിപ്പുണ്ടെന്നും പ്രിയങ്ക പറഞ്ഞു.

റഫാല്‍ വിഷയത്തില്‍ നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റെടുക്കാന്‍ പാര്‍ട്ടി നോതാക്കള്‍ പോലും തയ്യാറില്ല. ചൗക്കിദാര്‍ ചോര്‍ ഹേ എന്ന മുദ്രാവാക്യം പോലും ആരും ആവര്‍ത്തിച്ചില്ല. തോല്‍വിയുടെ ഉത്തരവാദിത്വം എല്ലാവര്‍ക്കും ഉണ്ടെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. മുതിര്‍ന്ന നേതാക്കളായ അശോക് ഗെഹ്ലോട്ട്, കമല്‍ നാഥ്, പി ചിദംബരം, എകെ ആന്റണി തുടങ്ങിയവരെല്ലാം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തില്‍ ഉണ്ടായിരുന്നു.

നിലവിലെ സാഹചര്യത്തില്‍ രാഹുല്‍ അധ്യക്ഷ പദവിയൊഴിയുന്നത് ബിജെപിയുടെ കെണിയില്‍ വീഴുന്നതിന് തുല്യമാണെന്നും മുഖ്യ ശത്രുവായ രാഹുലിനെ രാഷ്ട്രീയത്തില്‍ നിന്ന് ഒഴിവാക്കുകയാണ് എതിരാളികളുടെ ലക്ഷ്യമെന്നും പ്രിയങ്ക വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെ പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിമര്‍ശനമുയര്‍ത്തിയിരുന്നു. ശനിയാഴ്ച നടന്ന പ്രവര്‍ത്തകസമിതി യോഗത്തിലാണ് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട്, മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്, മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരം എന്നിവര്‍ക്കെതിരെ രാഹുല്‍ വിമര്‍ശനം ഉന്നയിച്ചത്. മക്കളെ മത്സരിപ്പിക്കാന്‍ ഇറങ്ങിതിരിച്ചവര്‍ക്കെതിരെ രോഷം പ്രകടിപ്പിച്ചാണ് അധ്യക്ഷ പദവി രാജിവെയ്ക്കാന്‍ അദ്ദേഹം സന്നദ്ധത പ്രകടിപ്പിച്ചത്. അശോക് ഗോഹ്‌ലോട്ടും കമല്‍ നാഥും തങ്ങളുടെ മക്കളെ മത്സരിപ്പിക്കണമെന്ന് നിര്‍ബന്ധിച്ചതായും താന്‍ എതിര്‍ത്തിട്ടും നോതാക്കള്‍ വഴങ്ങിയില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2YSTQoq
via IFTTT

No comments:

Post a Comment

Post Bottom Ad

Pages