കോട്ടയം: കോട്ടയം നട്ടാശ്ശേരി പ്ലാത്തറയിൽ കെവിൻ പി.ജോസഫ്(24) ഓർമയായിട്ട് ഒരുവർഷം. കൊല്ലം തെന്മല സ്വദേശി നീനുവിനെ വിവാഹം കഴിച്ചതിന്, പിന്നാക്കജാതിക്കാരനായ കെവിനെ, നീനുവിന്റെ സഹോദരന്റെ നേതൃത്വത്തിൽ കൊലപ്പെടുത്തിയെന്നാണ് കേസ്. കേരളത്തിലെ ആദ്യ ദുരഭിമാനക്കൊലയാണിത്. 2018 മേയ് 27-നു പുലർച്ചെയാണ്, കെവിനെയും ബന്ധു അനീഷിനെയും മാന്നാനത്തെ അനീഷിന്റെ വീട്ടിൽനിന്നു നീനുവിന്റെ സഹോദരൻ ഷാനു ചാക്കോയുടെ നേതൃത്വത്തിൽ വാഹനത്തിൽ തട്ടിക്കൊണ്ടുപോയത്. അന്ന് ഉച്ചയോടെ കെവിനെ കാണാനില്ലെന്നു കാണിച്ച് അച്ഛൻ ജോസഫ് കോട്ടയം ഗാന്ധിനഗർ പോലീസിൽ പരാതി നൽകി. അധികം കഴിയുംമുന്പ് അനീഷ് സ്റ്റേഷനിലെത്തി. 28-നു പുലർച്ചെ പുനലൂർ ചാലിയേക്കര തോട്ടിൽനിന്നാണ് കെവിന്റെ മൃതദേഹം കണ്ടെത്തിയത്. നീനുവിന്റെ അച്ഛൻ ചാക്കോ, ഷാനു എന്നിവരുൾപ്പെടെ 14 പ്രതികളെ അറസ്റ്റുചെയ്തിട്ടുണ്ട്. കേസിന്റെ വിചാരണ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം കിട്ടിയതും അടക്കിയതും മേയ് 28-നായതിനാൽ ആ ദിനമാണ് ചരമവാർഷികദിനമായി കുടുംബം കണക്കാക്കുന്നത്. Content Highlights:Kevin Murder case
from mathrubhumi.latestnews.rssfeed http://bit.ly/2W7K4BG
via IFTTT
Post Top Ad
Monday, 27 May 2019
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment