കാർ കത്തിനശിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ - News4Max

Breaking

Post Top Ad

Monday, 27 May 2019

കാർ കത്തിനശിച്ച സംഭവം; രണ്ടുപേർ അറസ്റ്റിൽ

ചാലക്കുടി:കല്ലേറ്റുംകരയിൽ കാർ കത്തിനശിച്ച സംഭവത്തിൽ രണ്ടുപേരെ പ്രത്യേകാന്വേഷണസംഘം അറസ്റ്റുചെയ്തു. ആളൂർ കനാൽപ്പാലത്തിനു സമീപം പുതുശ്ശേരി വീട്ടിൽ സിജുമോൻ (അടപ്പൻ സിജു-38), ഇരിങ്ങാലക്കുട ഗാന്ധിഗ്രാം കല്ലുങ്കൽ വീട്ടിൽ ഫ്രെനി (41) എന്നിവരാണ് അറസ്റ്റിലായത്. ക്വട്ടേഷൻ നൽകി കാർ കത്തിച്ചതാണെന്ന് പോലീസ് പറഞ്ഞു. അറസ്റ്റിലായ സിജുമോനാണ് കാർ കത്തിച്ചത്. കല്ലേറ്റുംകര ആശാരിമൂലയിലുള്ള രാജൻ വാടകയ്ക്കെടുത്ത കാറാണ് വീടിനടുത്തുള്ള പറമ്പിൽ 14-ന് പുലർച്ചെ കത്തിനശിച്ച നിലയിൽ കണ്ടത്. രാജന്റെ സുഹൃത്തായ ഫ്രെനിയാണ് ക്വട്ടേഷൻ നൽകിയത്. ഫ്രെനി 15 ലക്ഷം രൂപ രാജനെ ഏൽപ്പിച്ചിരുന്നു. തുടർന്ന് നാട്ടിലെത്തി വീടുപണിയാരംഭിച്ചപ്പോൾ പണം തിരികെ ചോദിച്ചെങ്കിലും രാജൻ നൽകിയില്ല. മാസങ്ങൾ കഴിഞ്ഞിട്ടും പണം ലഭിക്കാതായതോടെ വഞ്ചിക്കപ്പെട്ടതിന്റെ വൈരാഗ്യത്തിലാണ് ക്വട്ടേഷൻ നൽകിയത്- പോലീസ് പറഞ്ഞു. ഫ്രെനിയുമായി കൂടിയാലോചിച്ച് രാജൻ ഉപയോഗിക്കുന്ന കാർ കത്തിക്കുന്നതിന് 75,000 രൂപ കൂലിയായി സിജുവിനെ ഏൽപ്പിക്കുകയായിരുന്നു. കാർ പൂർണമായി കത്തിനശിച്ചു. സംഭവത്തിൽ ജില്ലാ പോലീസ് മേധാവി കെ.പി. വിജയകുമാർ പ്രത്യേകാന്വേഷണം വേണമെന്ന് നിർദ്ദേശിച്ചു. അന്വേഷണസംഘം ആളൂരിൽ തമ്പടിച്ച് മേഖലയിലെ ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണമാണ് സിജുമോനിലേക്കത്തിയത്. തുടർന്ന് ഫ്രെനിയിലേക്കും അന്വേഷണം എത്തി. ഫ്രെനിയെ കസ്റ്റഡിയിലെടുത്ത സംഘം ഡിവൈ.എസ്.പി. കെ. ലാൽജിയുടെ നേതൃത്വത്തിൽ വിശദമായി നടത്തിയ ചോദ്യംചെയ്യലിൽ സംഭവങ്ങൾ തുറന്നുപറയുകയായിരുന്നു. പ്രത്യേകാന്വേഷണസംഘത്തിൽ ആളൂർ എസ്.ഐ. രാജീവ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ജിനുമോൻ തച്ചേത്ത്, സതീശൻ മടപ്പാട്ടിൽ, റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ആളൂർ സ്റ്റേഷനിലെ എ.എസ്.ഐ. സി.കെ. സുരേഷ് എന്നിവരുണ്ടായി. Content Highlights:police arrested two men, for setting car on fire,quotation gang, Chalakkudi, crime

from mathrubhumi.latestnews.rssfeed http://bit.ly/2W2XHSJ
via IFTTT

No comments:

Post a Comment

Post Bottom Ad

Pages