രമ്യ ഹരിദാസിനെതിരെ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ പരാമര്‍ശം തെരഞ്ഞെടുപ്പിനെ ദോഷകരമായി ബാധിച്ചുവെന്ന് മന്ത്രി എ കെ ബാലന്‍. ആലത്തൂരിലെ എല്‍ഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമര്‍ശങ്ങളാണെന്നും ബാലന്‍ പറഞ്ഞു.
എന്നാല്‍ വിജയരാഘവന്‍ പറഞ്ഞത് ദുരുദ്ദേശത്തോടെയായിരുന്നില്ല. അദ്ദേഹത്തിന്റെ വാക്കുകള്‍ സാഹചര്യത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുകയായിരുന്നുവെന്നും ഏതെങ്കിലും രൂപത്തില്‍ രമ്യയെ അപമാനിക്കണമെന്ന് വിജയരാഘവന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.
ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് വോട്ടര്‍മാരെ സ്വാധീനിച്ചിരിക്കാം എന്ന് പറഞ്ഞ ബാലന്‍ ഇതടക്കം എല്ലാ സാധ്യതകളും കാരണങ്ങളും പാര്‍ട്ടി പരിശോധിക്കുമെന്നും. പാര്‍ട്ടിതലത്തില്‍ സമഗ്രാന്വേഷണം നടത്തുമെന്നും എകെ ബാലന്‍ പറഞ്ഞു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2VMp7Y9
via IFTTT
No comments:
Post a Comment