മികച്ച തുടക്കം ലഭിച്ചാല്‍ ലോകകപ്പ് ഇന്ത്യയ്ക്ക് - സഞ്ജു സാംസണ്‍ - News4Max

Breaking

Post Top Ad

Sunday, 26 May 2019

മികച്ച തുടക്കം ലഭിച്ചാല്‍ ലോകകപ്പ് ഇന്ത്യയ്ക്ക് - സഞ്ജു സാംസണ്‍

തിരുവനന്തപുരം: നല്ല തുടക്കം ലഭിച്ചാൽ ഇന്ത്യ തന്നെ ലോകകപ്പ് നേടുമെന്ന് ക്രിക്കറ്റ് താരം സഞ്ജു സാംസൺ. ഇംഗ്ലണ്ടിലെ ബാറ്റിങ് വിക്കറ്റുകളിൽ ഇന്ത്യയ്ക്ക് മികച്ച പ്രകടനം കാഴ്ചവെക്കാനാകുമെന്നും സഞ്ജു പ്രത്യാശ പ്രകടിപ്പിച്ചു. ഇന്ത്യയെ കൂടാതെ ഓസ്ട്രേലിയ, ന്യൂസീലൻഡ്, ദക്ഷണാഫ്രിക്ക എന്നീ ടീമുകൾ അപകടകാരികളാണെന്നും സഞ്ജു വ്യക്തമാക്കി. അതുപോലെ ഇംഗ്ലണ്ടും മികച്ച ടീമാണ്. പ്രത്യേകിച്ച് അവരുടെ ലോകകപ്പ് നടക്കുന്നു എന്ന മുൻതൂക്കവും അവർക്കുണ്ട്. അതു കൊണ്ട് തന്നെ ലോകകപ്പ് നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ് ഇംഗ്ലണ്ടെന്നും സഞ്ജു വ്യക്തമാക്കി. ഇത്തവണ ഐ.പി.എല്ലിൽ നന്നായി കളിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ട്വന്റി-20യിൽ നമ്മുടെ കഴിവ് പുറത്തെടുക്കുക എന്നതാണ് പ്രധാനം. അത് ചെയ്യാൻ ഈ ഐ.പി.എല്ലിൽ സാധിച്ചു. അതിൽ വളരെ സന്തോഷമുണ്ടെന്നും സഞ്ജു പറഞ്ഞു. കേരള ക്രിക്കറ്റ് ഓരോ രഞ്ജി സീസൺ പിന്നിടുമ്പോഴും മികവിലേക്ക് വരികയാണ്. അടുത്ത സീസണിൽ ഫൈനലിലേക്ക് മുന്നേറി കപ്പ് സ്വന്തമാക്കണമെന്നാണ് ആഗ്രഹമെന്നും സഞ്ജു വ്യക്തമാക്കി. റോബിൻ ഉത്തപ്പ അടുത്ത സീസണിൽ കേരളത്തിലേക്ക് വരികയാണെങ്കിൽ അത് ടീമിനും അദ്ദേഹത്തിനും വളരെ സന്തോഷമുള്ള കാര്യമാണ്. കേരളത്തിന് വേണ്ടി കളിക്കാൻ ആഗ്രഹമുണ്ടെന്ന് അദ്ദേഹം തന്നെ പലപ്പോഴും പറഞ്ഞിട്ടുണ്ട് അദ്ദേഹം വരുകയാണെങ്കിൽ അത് കളിക്കാർക്കും കേരള ടീമിനും ഒരുപോലെ ഗുണകരമാണെന്നും സഞ്ജു മാതൃഭൂമി ഡോട്ട് കോമിനോട് പ്രതികരിച്ചു. Content Highlights:sanju v samson on indias chances in ICC World Cup 2019

from sports rss feed http://bit.ly/2K46Ao0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages