മെൽബൺ: വിചിത്രമായ പല സംഭവങ്ങൾക്കും ക്രിക്കറ്റ് ഫീൽഡ് വേദിയായിട്ടുണ്ട്. അദ്ഭുതകരമായ ക്യാച്ചുകളും ഫീൽഡിങ്ങിനിടെയുള്ള മണ്ടത്തരങ്ങളും റണ്ണൗട്ടുകളുമെല്ലാം ഇത്തരത്തിൽ നാം കണ്ടിട്ടുണ്ട്. എന്നാലിപ്പോഴിതാ ഇക്കൂട്ടത്തിലേക്ക് ചേർത്തുവെയ്ക്കാൻ വിചിത്രമായ ഒരു വിക്കറ്റ് നേട്ടം കൂടി. ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ഹിൽട്ടൺ കാർട്ട്റൈറ്റാണ് വിചിത്രമായ രീതിയിൽ പുറത്തായത്. ഷെഫീൽഡ് ഷീൽഡ് ടൂർണമെന്റിൽ ന്യൂ സൗത്ത് വെയിൽസും വെസ്റ്റേൺ ഓസ്ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിനിടെയായിരുന്നു സംഭവം. കാർട്ട്റൈറ്റിന് മത്സരത്തിൽ കാര്യമായി സ്കോർ ചെയ്യാനായിരുന്നില്ല. നാൽപത്തിനാല് പന്ത് നേരിട്ടിട്ടും മൂന്നു റൺസ് മാത്രമായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒടുവിൽ ലെഗ് സ്പിന്നർ ജേസൺ സംഗയുടെ പന്തിൽ കാർട്ട്റൈറ്റ് ഒരു പുൾ ഷോട്ടിന് ശ്രമിച്ചു. കാർട്ട്റൈറ്റ് നേരിട്ട 45-ാമത്തെ പന്തായിരുന്നു അത്. എന്നാൽ കാർട്ട്റൈറ്റ് അടിച്ച പന്ത് ഷോർട്ട് ലെഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന നിക്ക് ലർക്കിനിന്റെ ഹെൽമറ്റിൽ തട്ടി ഉയർന്നു പൊങ്ങി. പന്ത് തട്ടിയ ഉടൻ തന്നെ നിക്ക് നിലത്തുവീണു. എന്നാൽ ഉയർന്നുപൊങ്ങിയ പന്ത് ജേസൺ സംഗ ഓടിച്ചെന്ന് കൈപ്പിടിയിലൊതുക്കി.ഇതോടെ കാർട്ട്റൈറ്റ് പവലിയനിലേക്ക് മടങ്ങുകയും ചെയ്തു. Of all the ways to get out 🙈#SheffieldShield | #NSWvWA pic.twitter.com/iTLUxQ3CfF — #7Cricket (@7Cricket) February 26, 2019 2017-ന് മുൻപായിരുന്നെങ്കിൽ ഈ വിക്കറ്റ് അനുവദിക്കപ്പെടില്ലായിരുന്നു.ഫീൽഡറുടെ ഹെൽമറ്റിൽ തട്ടിയാൽ ആ പന്ത് ഡെഡ് ബോളായി കണക്കാക്കപ്പെടുമായിരുന്നു. 2017-ന് ശേഷമാണ് ഈ നിയമത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ മാറ്റം വരുത്തിയത്. Content Highlights:sheffield shield australian cricketer involved in most bizarre dismissals
from sports rss feed https://ift.tt/2T6Dha8
via IFTTT
Post Top Ad
Tuesday, 26 February 2019
Home
sports sports rss feed
പുള്‍ ഷോട്ട് അടിച്ചു, പന്ത് ഫീല്‍ഡറുടെ ഹെല്‍മറ്റിലിടിച്ചു, ക്യാച്ചെടുത്തു; ഔട്ട്
പുള്‍ ഷോട്ട് അടിച്ചു, പന്ത് ഫീല്‍ഡറുടെ ഹെല്‍മറ്റിലിടിച്ചു, ക്യാച്ചെടുത്തു; ഔട്ട്
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment