തിയേറ്ററുകളില്‍ ഇനി പുറത്തുനിന്ന് ഭക്ഷണം കൊണ്ടുപോകാം; തീരുമാനം തിരുവനന്തപുരം നഗരസഭയുടേത് - News4Max

Breaking

Post Top Ad

Tuesday, 26 February 2019

തിയേറ്ററുകളില്‍ ഇനി പുറത്തുനിന്ന് ഭക്ഷണം കൊണ്ടുപോകാം; തീരുമാനം തിരുവനന്തപുരം നഗരസഭയുടേത്

തിയേറ്ററുകളിലേക്ക് പുറത്തുനിന്ന് കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കള്‍ കയറ്റാന്‍ അനുമതി. മനുനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതിനെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭയുടേതാണ്  നടപടി. ഇനി നഗരത്തിലെ തിയേറ്ററുകളില്‍ പുറത്തു നിന്നും ലഘു ഭക്ഷണം കൊണ്ടു പോകാന്‍ കാണികള്‍ക്ക് അവകാശം ഉണ്ടാകും. അങ്ങനെ കൊണ്ടു പോകുന്നവരെ തടയാനോ അവരെ തിയേറ്ററില്‍ കയറ്റാതിരിക്കാനോ തിയേറ്റര്‍ മാനേജ്മെന്റിന് അധികാരം ഉണ്ടായിരിക്കുന്നതല്ല.

പുറത്തു നിന്നും ലഘുഭക്ഷണവുമായി നഗരത്തിലെ തിയേറ്ററിലെത്തിയ കുടുംബത്തെ ബാഗ് പരിശോധിച്ചശേഷം ഇറക്കിവിട്ട സംഭവത്തിനെതിരെ നല്‍കിയ പരാതിയില്‍ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിടുകയും നടപടി സ്വീകരിക്കാന്‍ നഗരസഭയോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ രാഗം റഹിം ആണ് മനുഷ്യാവകാശ കമ്മീഷന് ഈ വിഷയത്തില്‍ പരാതി നല്‍കിയത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടതോടെ ഭക്ഷണവുമായി എത്തുമ്പോള്‍ തടയരുതെന്ന് നഗരസഭ തീയേറ്ററുകള്‍ക്ക നോട്ടീസ് നല്‍കി.

തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന ലഘു ഭക്ഷണ സാധനങ്ങലുടേയും പാനീയങ്ങളുടേയും വില വിവരം മലയാളത്തിലും ഇംഗ്ലീഷിലും പ്രദര്‍ശിപ്പിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തിയേറ്ററുകള്‍ക്കുള്ളില്‍ വില്‍ക്കുന്ന സാധനങ്ങള്‍ക്ക് പുറത്തുള്ളവയേക്കാള്‍ അമിത വിലയാണ് ഈടാക്കുന്നത്. കുപ്പിവെള്ളത്തിനുവരെ വിലക്കൂട്ടി വില്‍ക്കുന്ന സാഹചര്യമാണ് ഉണ്ടായിരുന്നത്. മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടലോടെ ഇതിനാണ് അവസാനം ആയിരിക്കുന്നത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2tFFCJI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages