പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ജെയ്‌ഷെ ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യന്‍ വ്യോമ സേന ആക്രമിച്ചതിന് പിന്നാലെ കച്ച് അതിര്‍ത്തിയിലേക്ക് പാകിസ്ഥാൻറെ ഡ്രോൺ എത്തിയത് ആശങ്ക പരത്തി. ഇന്ന് രാവിലെ 6.30 ഓടെയാണ് ഇന്ത്യന്‍ അതിര്‍ത്തില്‍ താഴ്ന്നു പറന്ന പാക് ഡ്രോണ്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സൈന്യം ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നെന്ന് ഇന്ത്യന്‍ സേനയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.
ജെയ്‌ഷെ ഭീകരതാവളങ്ങള്‍ ഇന്ത്യന്‍ വ്യോമസേന ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ കനത്ത സുരക്ഷയാണ് സൈന്യവും വ്യോമസേനയും ഒരുക്കിയിരിക്കുന്നത്.പാക്കിസ്ഥാന്റെ ഏത് നീക്കവും നേരിടാന്‍ ഇന്ത്യൻ കരസേനയും വ്യോമസേനയും സജ്ജമാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു.
സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രത്യേക മന്ത്രിസഭാ യോഗം മോദിയുടെ നേതൃത്വത്തില്‍ അല്‍പം മുന്‍പ് പൂര്‍ത്തിയായിരുന്നു. യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിങ് മാധ്യമങ്ങളെ നോക്കി കൈയുയര്‍ത്തി വിജയാഹ്ലാദം പങ്കിടുകയും ചെയ്തു.
ഇപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുകയാണ് . വിദേശകാര്യ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2NvgX3J
via IFTTT
No comments:
Post a Comment