പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നു, മോദി ഇത് മുമ്പേ ചെയ്തിരുന്നെങ്കില്‍: മായാവതി - News4Max

Breaking

Post Top Ad

Tuesday, 26 February 2019

പത്താന്‍കോട്ട്, ഉറി ആക്രമണങ്ങള്‍ സംഭവിക്കില്ലായിരുന്നു, മോദി ഇത് മുമ്പേ ചെയ്തിരുന്നെങ്കില്‍: മായാവതി

നരേന്ദ്രമോദി സര്‍ക്കാര്‍ നേരത്തെ തന്നെ സായുധ സേനയ്ക്ക് പൂര്‍ണ അധികാരം നല്‍കേണ്ടതായിരുന്നുവെന്ന് ബി.എസ്.പി നേതാവ് മായാവതി. മോദി സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്തത് പോലെ മുമ്പേ ചെയ്തിരുന്നെങ്കില്‍ പത്താന്‍കോട്ടും ഉറിയിലും ആക്രമണങ്ങള്‍ നടക്കില്ലായിരുന്നെന്നും മായാവതി പറഞ്ഞു. ട്വിറ്ററിലൂടെയാണ് മായാവതിയുടെ പ്രതികരണം.

നേരത്തെ പാക് അധീന കശ്മീരില്‍ ഭീകര താവളം ആക്രമിച്ച ഇന്ത്യന്‍ വ്യോമസേനയെ അഭിനന്ദിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, ശശി തരൂര്‍ എംപി തുടങ്ങിയ നേതാക്കളും സിനിമാ മേഖലയിലുള്ളവരും രംഗത്തെത്തിയിരുന്നു.

ഇന്ത്യന്‍ വ്യോമസേനയ്ക്ക് സല്യൂട്ട് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്. ഐ.എ.എഫ് എന്നതിന് ഇന്ത്യാസ് അമേസിങ് ഫൈറ്റേഴ്‌സ് എന്നും കൂടി അര്‍ത്ഥമുണ്ടെന്ന് പറഞ്ഞായിരുന്നു മമതയുടെ അഭിനന്ദനം.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2TdWxBM
via IFTTT

No comments:

Post a Comment

Post Bottom Ad

Pages