വിശാഖപട്ടണം: ഡെത്ത് ഓവറുകളിൽ ഇന്ത്യൻ താരം ജസ്പ്രീത് ബുംറയേക്കാൾ വിശ്വസിക്കാവുന്ന ഒരു ബൗളർ ഇന്ന് ലോക ക്രിക്കറ്റിൽ ഉണ്ടോ എന്നത് സംശയമുണ്ടാക്കുന്ന കാര്യമാണ്. ഡെത്ത് ഓവറുകളിൽ ബുംറ പുലർത്തുന്ന മികവു തന്നെയാണ് അതിനു കാരണം. ഓസീസിനെതിരായ ആദ്യ ട്വന്റി 20 മത്സരത്തിൽ ബുംറയെറിഞ്ഞ 19-ാം ഓവറാണ് ഇന്ത്യയ്ക്ക് വിജയപ്രതീക്ഷ സമ്മാനിച്ചത്. ആ ഓവറിൽ വെറും രണ്ടു റൺസ് മാത്രം വഴങ്ങിയ ബുംറ രണ്ടു വിക്കറ്റും വീഴ്ത്തിയിരുന്നു. എന്നാൽ അവസാന ഓവറിൽ പക്ഷേ ഉമേഷ് യാദവിന് ആ മികവ് ആവർത്തിക്കാനായില്ല. ഫലമോ? ഇന്ത്യ മൂന്നു വിക്കറ്റിന് മത്സരം തോറ്റു. ഇപ്പോഴിതാ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി 50 വിക്കറ്റെടുക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബൗളറെന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ബുംറ. ഏറ്റവും വേഗത്തിൽ ട്വന്റി 20-യിൽ 50 വിക്കറ്റ് നേടിയവരുടെ പട്ടികയിൽ പാക് ബൗളർ മുഹമ്മദ് ആമിറിനൊപ്പം മൂന്നാം സ്ഥാനം പങ്കിടാനും ബുംറയ്ക്കായി. ഓസീസിനെതിരായ മത്സരത്തിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റ് വീഴ്ത്തിയതോടെ ബുംറയുടെ വിക്കറ്റ് നേട്ടം 51-ൽ എത്തി. 41 മത്സരങ്ങളിൽ നിന്നാണ് ബുംറയുടെ ഈ നേട്ടം. 46 മത്സരങ്ങളിൽ നിന്ന് 52 വിക്കറ്റെടുത്ത രവിചന്ദ്രൻ അശ്വിനാണ് ഈ പട്ടികയിൽ ഒന്നാമത്. അശ്വിനെ മറികടന്ന് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാകാനൊരുങ്ങുകയാണ് ബുംറ. അതിന് ഇനി വേണ്ടത് രണ്ട് വിക്കറ്റ് മാത്രം. ബുധനാഴ്ച ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി 20-യിൽ ഒരു പക്ഷേ അശ്വിനെ മറികടന്ന് ബുംറ ഈ നേട്ടം സ്വന്തമാക്കിയേക്കും. ട്വന്റി 20-യിലെ വിക്കറ്റ് വേട്ടക്കാരിൽ മുൻപൻ പാകിസ്താന്റെ ഷാഹിദ് അഫ്രീദിയാണ്. 98 വിക്കറ്റുകളാണ് അഫ്രീദിയുടെ സമ്പാദ്യം. Content Highlights:jasprit bumrah is two wickets away from making history
from sports rss feed https://ift.tt/2Vjs82f
via IFTTT
Post Top Ad
Tuesday, 26 February 2019
രണ്ട് വിക്കറ്റ് അകലെ ബുംറയെ കാത്ത് ആ റെക്കോഡ്!
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment