ന്യൂഡൽഹി: പാക് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യൻ വ്യോമസേന ആക്രമണം നടത്തിയതായി സ്ഥിരീകരിച്ച് കേന്ദ്രം. ബലാക്കോട്ടിലെ ജയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകർത്തതായി വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി യോഗത്തിന് ശേഷമാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്. ഇന്ത്യക്കെതിരെ ആക്രമണം നടത്താൻ ജെയ്ഷെ ഭീകരർ ലക്ഷ്യമിടുന്നുവെന്ന കൃത്യമായ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം നടത്തിയത്. ബലാക്കോട്ടിൽ നടത്തിയ ആക്രമണത്തിൽ നിരവധി ഭീകരരെ വധിച്ചു. ജെയ്ഷെ തലവൻ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഘൗരി എന്ന പേരിലറിയപ്പെടുന്ന മൗലാന യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തിരുന്നത്.ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർമാരും ചാവേറുകളാകാൻ തയ്യാറെടുത്തവരും പരിശീലകരും കൊല്ലപ്പെട്ടതായും വിജയ് ഗോഖലെ അറിയിച്ചു. സാധാരണക്കാർക്ക് അപകടമുണ്ടാകാത്ത വിധത്തിൽ ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. #WATCH: Foreign secretary Vijay Gokhale briefs the media in Delhi https://t.co/Th0TjwO99o — ANI (@ANI) February 26, 2019 പാകിസ്താന് ഭീകരക്യാമ്പുകളെ കുറിച്ച് ഇന്ത്യ നേരത്തേ വിവരം നൽകിയിരുന്നു. എന്നാൽ ഭീകരർക്കെതിരെ അവർ ഒരു നടപടിയും എടുത്തില്ല. ജയ്ഷെ മുഹമ്മദ് വീണ്ടും ചാവേർ ആക്രമണം നടത്തുമെന്ന് ഇന്ത്യക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഇതിന്റെ കൂടി പശ്ചാത്തലത്തിലാണ് വ്യോമാക്രമണം നടത്താൻ തീരുമാനിച്ചത്. ഇത്തരമൊരു ആക്രമണം അനിവാര്യമായിരുന്നുവെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. അതേ സമയം വ്യോമാസേന പാക് അധീന കശ്മീരിലെ ബലാക്കോട്ടിലോണോ പാക് ഭൂപ്രദേശത്തുള്ള ബലാക്കോട്ടിലാണോ ആക്രമണം നടത്തിയതെന്ന കാര്യം വിദേശകാര്യ സെക്രട്ടറി വ്യക്തമാക്കിയില്ല. എഴുതി തയ്യാറാക്കിയ പ്രസ്താവന വായിച്ചതിന് ശേഷം അദ്ദേഹം മാധ്യമങ്ങളുടെ ഒരു ചോദ്യത്തിനും മറുപടി പറയാതെ വാർത്താ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു. Content Highlights:India, In Pre-Emptive Strike, Hit Jaishs Biggest Training Camp: Government
from mathrubhumi.latestnews.rssfeed https://ift.tt/2XnBX0W
via IFTTT
Post Top Ad
Tuesday, 26 February 2019
Home
madhrubhumi
ജെയ്ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തു; തിരിച്ചടി അനിവാര്യമായിരുന്നുവെന്ന് ഇന്ത്യ
ജെയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ ക്യാമ്പ് തകര്‍ത്തു; തിരിച്ചടി അനിവാര്യമായിരുന്നുവെന്ന് ഇന്ത്യ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment