കെ ആര്‍ മീരയ്‌ക്കെതിരെ സൈബര്‍ ആക്രമണം; കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി വനിതാ കമ്മീഷന്‍ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

കെ ആര്‍ മീരയ്‌ക്കെതിരെ സൈബര്‍ ആക്രമണം; കേസെടുക്കാന്‍ ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കി വനിതാ കമ്മീഷന്‍

എഴുത്തുകാരി കെ ആര്‍ മീരയ്ക്ക് എതിരായ സൈബര്‍ ആക്രമണത്തില്‍ കേസെടുക്കാന്‍ ഡിജിപിക്ക് വനിതാ കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. കെ. ആര്‍ മീര നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വി ടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ ഫെയ്സ്ബുക്കിലൂടെ കെ.ആര്‍ മീര രംഗത്ത് വരികയും അതിനെ പരിഹസിച്ച് വി ടി ബല്‍റാമിട്ട് കമന്റുമാണ് സൈബര്‍ ആക്രണണത്തിന് പിന്നില്‍. ഇരുവരും തമ്മിലുള്ള വാക്‌പോരിനിടെ എഴുത്തുകാരിയെ അപമാനിച്ചും തെറിവിലിച്ചും നിരവധി പേരാണ് കമന്റിട്ടത്. ഇതിനെതിരെയാണ് ഇവര്‍ പരാതി നല്‍കിയത്.

കെ.ആര്‍. മീരയെ ഫെയ്‌സ്ബുക്ക് കമന്റിലൂടെ അധിക്ഷേപിക്കാന്‍ ശ്രമിക്കുകയും അതിനായി അണികളോട് പരസ്യമായി ആഹ്വാനം ചെയ്യുകയും ചെയ്ത വി.ടി. ബല്‍റാമിനെതിരേ നിയമനടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് നേരത്തെ പരാതി ലഭിച്ചിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ചൂഷണങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ ഫിലിം ജെന്‍ഡര്‍ ആന്റ് കള്‍ച്ചറല്‍ സ്റ്റഡീസ് എന്ന കൂട്ടായ്മയാണ് എം.എല്‍.എക്കെതിരേ പൊലീസില്‍ പരാതി നല്‍കിയിരുന്നത്.

കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതകത്തില്‍ സാംസ്‌കാരിക നായകരുടെ നിലപാടില്‍ ഇരട്ടത്താപ്പുണ്ടെന്ന് ആരോപിച്ച വി.ടി ബല്‍റാം എം.എല്‍.എക്കെതിരേ കെ.ആര്‍. മീര ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചിരുന്നു. പോ മോനെ ബാല രാമാ, തരത്തില്‍ പെട്ടവര്‍ക്ക് ലൈക്ക് അടിക്ക് എന്നായിരുന്നു മീരയുടെ പോസ്റ്റ്. ഈ ഫെയ്‌സ്ബുക്ക് പോസ്റ്റിന് മറുപടിയായി വി.ടി. ബല്‍റാം എം.എല്‍.എ പോസ്റ്റ് ചെയ്ത കമന്റാണ് പിന്നീട് വിവാദമായത്. എം.എല്‍.എയുടെ കമന്റ് അശ്ലീലച്ചുവയുള്ളതാണെന്നായിരുന്നു പ്രധാന ആക്ഷേപം.

‘പോ മോനേ ബാല രാമാ ‘ എന്നല്ല അതിനപ്പുറവും മഹാ സാഹിത്യകാരിക്ക് പറയാം, കാരണം കേരളത്തിലെ ഏറ്റവും വലിയ ക്രിമിനല്‍ പാര്‍ട്ടിക്ക് വേണ്ടിയാണവര്‍ അത് പറയുന്നത്. സംരക്ഷിക്കാന്‍ പാര്‍ട്ടിയും ഭരണകൂടവും നവോത്ഥാന സാംസ്‌കാരിക ലോകവും പൂക്കാശയും ഒക്കെ കട്ടയ്ക്ക് കൂടെ നില്‍ക്കും. എന്നാല്‍ തിരിച്ച് പോ മോളേ ”മീരേ’ എന്ന് പറയാനാര്‍ക്കെങ്കിലും തോന്നിയാല്‍ ആ പേര് അല്‍പ്പം പോലും ഭേദഗതിപ്പെടുത്തരുതെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ടൈപ്പ് ചെയ്യുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം.’ – എന്നായിരുന്നു മീരയ്ക്ക് മറുപടിയായുള്ള ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ബല്‍റാമിന്റെ പോസ്റ്റിനെ പിന്‍താങ്ങി സോഷ്യല്‍ മീഡിയയില്‍ കെ ആര്‍ മീരയ്‌ക്കെതിരെ അസഭ്യവര്‍ഷമായിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2IA3qZX
via IFTTT

No comments:

Post a Comment

Post Bottom Ad

Pages