അയോദ്ധ്യ തർക്കം മധ്യസ്ഥതയിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീം കോടതി, പറ്റില്ലെന്ന് കക്ഷികൾ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

അയോദ്ധ്യ തർക്കം മധ്യസ്ഥതയിലൂടെ പരിഹരിച്ചുകൂടെയെന്ന് സുപ്രീം കോടതി, പറ്റില്ലെന്ന് കക്ഷികൾ

അയോധ്യകേസിലെ തർക്കം മധ്യസ്ഥ ചർച്ചകളിലൂടെ പരിഹരിക്കാൻ കഴിയില്ലേ എന്ന് സുപ്രീം കോടതി. ഇന്ന് രാവിലെ കേസിൽ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, എസ് അബ്ദുൽ നസീർ എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് കേസിലെ കക്ഷികൾക്ക് മുന്നിൽ ഈ നിർദേശം കൊണ്ട് വന്നത്.

എന്നാൽ മധ്യസ്ഥശ്രമങ്ങൾ മുൻപും നടന്നിട്ടുണ്ടെന്നും എല്ലാം പരാജയപ്പെട്ടുവെന്നും അഡ്വക്കറ്റ് രാജീവ് ധവാൻ പറഞ്ഞു. രാമൻ ജനിച്ച സ്ഥലത്ത് ആരാധന നടത്താൻ ഹിന്ദുക്കൾക്ക് അവകാശമുണ്ടെന്ന് സുബ്രമണ്യൻ സ്വാമി കോടതിയിൽ പറഞ്ഞു. മധ്യസ്ഥ ചർച്ച എന്ന നിർദേശത്തോട് എല്ലാ കക്ഷികളും വിയോജിപ്പ് പ്രകടമാകുകയായിരുന്നു. സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ ഒരു മധ്യസ്ഥ സമിതി എന്നതാണ് നിർദേശം. ‘ഇത് ഒരു സ്വകാര്യ സ്വത്ത് കേസല്ല, അത്കൊണ്ട് വിജയ സാധ്യത കുറവാണെങ്കിലും മധ്യസ്ഥ ചർച്ചകൾ വഴി പ്രശ്നം പരിഹരിക്കാൻ ശ്രമം ആവശ്യമാണ്’ – ജസ്റ്റിസ് ബോബ്‌ഡെ പറഞ്ഞു.

കേസിൽ വാദം കേൾക്കുന്നത് മാർച്ച് അഞ്ചിലേക്ക് മാറ്റി.

2010ൽ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സമർപ്പിച്ച 14 അപ്പീലുകളാണ് ഭരണഘടനാ ബെഞ്ച് പരിഗണിക്കുന്നത്. തർക്കത്തിലുള്ള 2.77 ഏക്കർ ഭൂമി സുന്നി വഖഫ് ബോർഡ്, നിർമോഹി അഖാര, റാം ലല്ല എന്നീ സംഘടനകൾക്ക് വീതിച്ചു നൽകാനായിരുന്നു ഹൈക്കോടതി ഉത്തരവ്. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2IA3uc9
via IFTTT

No comments:

Post a Comment

Post Bottom Ad

Pages