ഇന്ത്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ ഇന്ന് വൈകീട്ടോടെ കാശ്മീർ അതിർത്തിയിലെ നിയന്ത്രണ രേഖയിൽ പാക് സൈന്യം കനത്ത വെടിവയ്പ് നടത്തി. മൂന്നിടത്താണ് പാകിസ്ഥാൻ സൈന്യം ആക്രമണം നടത്തിയത്. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചയാണ് റിപോർട്ടുകൾ. അഖ്‌നൂർ, നവശേര, കൃഷ്ണ ഗട്ടി എന്നീ സെക്ടറുകളിലാണ് വെടിനിർത്തൽ കരാർ ലംഘിച്ച് പാക് സൈന്യം പ്രകോപനം സൃഷ്ടിച്ചത്.
വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു വെടിവയ്പ്. കനത്ത ഷെൽ ആക്രമണവും പാക് സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതായാണ് റിപോർട്ടുകൾ. 2018ൽ മാത്രം പാക് സൈന്യം 2936 തവണ വെടിനിർത്തൽ കരാർ ലംഘിച്ചതായി പി ടി ഐ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇത്. ഇന്നത്തേത് ഉൾപ്പടെ ഈ മാസം നാലു തവണയാണ് പാക് സൈന്യം ഇന്ത്യക്കു നേരെ തോക്കെടുക്കുന്നത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2tFyyNb
via IFTTT
No comments:
Post a Comment