തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ സർവകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം. മണ്ഡല - മകരവിളക്ക് തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനാണ് സർവകക്ഷി യോഗം. നിയമസഭയിൽ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാർട്ടികളെ യോഗത്തിന് ക്ഷണിക്കും. സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്നകാര്യത്തിൽ വ്യക്തതയില്ല. സുപ്രീംകോടതി വിധികൂടി പരിഗണിച്ചാണ് സർവകക്ഷി യോഗം വിളിക്കാനുള്ള സർക്കാരിന്റെ തീരുമാനം. രാഷ്ട്രീയ ഐക്യമുണ്ടാക്കാതെ കാര്യങ്ങൾ നേരിടാനാകില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ സർവകക്ഷിയോഗം വിളിക്കാൻ ഒരുങ്ങുന്നതെന്നാണ് സൂചന. ശബരിമലയിൽ യുവതീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധി വന്നതിനു പിന്നാലെ സർക്കാർ സർവകക്ഷി യോഗം വിളിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. എന്നാൽ, അതിന് തയ്യാറാകാതെ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന നിലപാടാണ് സർക്കാർ അന്ന് സ്വീകരിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2PTJm77
via IFTTT
Post Top Ad
Tuesday, 13 November 2018
ശബരിമല വിഷയത്തില്‍ വ്യാഴാഴ്ച സര്‍വകക്ഷിയോഗം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment