കോലിക്ക് സ്വയം നിയന്ത്രണം നഷ്ടമായതാകാം; 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ് - News4Max

Breaking

Post Top Ad

Tuesday, 13 November 2018

കോലിക്ക് സ്വയം നിയന്ത്രണം നഷ്ടമായതാകാം; 'രാജ്യം വിടല്‍' പരാമര്‍ശത്തെ കുറിച്ച് വിശ്വനാഥന്‍ ആനന്ദ്

മുംബൈ: ഇന്ത്യൻ താരങ്ങളുടെയും ബാറ്റിങ് ഇഷ്ടമല്ലെന്നു പറഞ്ഞ ആരാധകനോട് രാജ്യം വിട്ടുപോകാൻ പറഞ്ഞ വിരാട് കോലിയുടെ പ്രസ്താവന ഏറെ വിവാദമായിരുന്നു. വിവിധ കോണുകളിൽ നിന്ന് ഇതിനെതിരേ രൂക്ഷ വിമർശനം ഉയർന്നതിനെ തുടർന്ന് കോലി തന്നെ ഒടുവിൽ തന്റെ പ്രസ്താവന മയപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ ലോക ചെസ് ചാമ്പ്യൻ വിശ്വനാഥൻ ആനന്ദ്. ആത്മനിയന്ത്രണം നഷ്ടമായതാകാം കോലിയിൽ നിന്ന് അത്തരമൊരു പ്രസ്താവനയുണ്ടാകാൻ കാരണമായതെന്ന് ആനന്ദ് പ്രതികരിച്ചു. വികാരാതീതനായി അദ്ദേഹം അപ്പോൾ മനസിൽ തോന്നിയ കാര്യം വിളിച്ചു പറഞ്ഞതായിരിക്കാമെന്നും ആനന്ദ് കൂട്ടിച്ചേർത്തു. കോലിക്ക് ലോകമെമ്പാടും ആരാധകരുണ്ട്. അവരാരും സ്വന്തം രാജ്യംവിട്ട് ഇന്ത്യയിലേക്ക് വരില്ലല്ലോ. ഏതോ ദൗർബല്യത്തിന്റെ പുറത്താണ് കോലി പ്രതിരോധത്തിലായത്. ആ സമയത്ത് അദ്ദേഹം നല്ല മൂഡിലായിരുന്നിരിക്കില്ല. അപ്പോൾ കോലി അൽപ്പം സെൻസിറ്റീവായിരുന്നിരിക്കണം. തനിക്കുപോലും പലപ്പോഴും നിയന്ത്രണം നഷ്ടമാകാറുണ്ടെന്നും ആനന്ദ് പറഞ്ഞു. ഇതിന്റെ പേരിൽ കോലി വളരെയധികം വിമർശിക്കപ്പെട്ടു കഴിഞ്ഞു. ഇനിയും അദ്ദേഹത്തെ ആക്രമിക്കുന്നത് ശരിയല്ലെന്നും ആനന്ദ് കൂട്ടിച്ചേർത്തു. Content Highlights: virat kohli lost control while making leave india comment viswanathan anand

from sports rss feed https://ift.tt/2QzV5Fe
via IFTTT

No comments:

Post a Comment

Post Bottom Ad

Pages