സ്വഭാവദൂഷ്യം; ബിന്നി ബന്‍സാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് രാജി വെച്ചു - News4Max

Breaking

Post Top Ad

Tuesday, 13 November 2018

സ്വഭാവദൂഷ്യം; ബിന്നി ബന്‍സാല്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍ നിന്ന് രാജി വെച്ചു

ബംഗളൂരു: പ്രമുഖ ഇ കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്പ്കാർട്ട് സ്ഥാപകരിലൊരാളായ ബിന്നി ബൻസാൽ കമ്പനിയിൽ നിന്ന് രാജി വെച്ചു. സ്വഭാവദൂഷ്യത്തിന് കമ്പിനിയിൽ നിന്ന് അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ബിന്നി ബിൻസാലിന്റെ രാജി. ഫ്ളിപ്പ്കാർട്ട് അധികൃതർ വാർത്ത കുറിപ്പിലാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിന്നി ബൻസാലും സച്ചിൻ ബൻസാലും സ്ഥാപിച്ച ഫ്ളിപ്പ്കാർട്ട് ഈ വർഷം ആദ്യം അമേരിക്കൻ ഭീമൻമാരായ വാൾമാർട്ട് ഏറ്റെടുത്തിരുന്നു. വളരെ ഗുരുതരമായ ആരോപണമാണ് നേരിട്ടിരുന്നതെങ്കിലും ആരോപണങ്ങൾ ബിന്നി നിഷേധിക്കുകയായിരുന്നു. അന്വേഷണം നടത്തിയ സമിതിക്ക് ഇവ സ്ഥിരീകരിക്കുന്ന തെളിവുകൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ലെന്നും കമ്പനി വ്യക്തമാക്കി. ബിന്നിയുടെ രാജി സ്വീകരിക്കുന്നതായും കമ്പനിയുടെ വാർത്താ കുറിപ്പിൽ പറയുന്നു. എന്നാൽ ബിന്നിക്കെതിരായ ആരോപണത്തിന്റെ വിശദാംശങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഫ്ളിപ്പ്കാർട്ട് സി.ഇ.ഒ ആയി കല്യാൺ കൃഷ്ണമൂർത്തി തുടരും. ഫ്ളിപ്പ്കാർട്ടിന് കീഴിലുള്ള ജബോങ്, മിന്ത്ര എന്നീ സ്ഥാപനങ്ങളുടെ സി.ഇ.ഒ ആയി അനന്ത് നാരായണും തുടരും. ഫോൺ പെ സി.ഇ.ഒ ആയി സമീർ നിഗവും തുടരുമെന്നും കമ്പനി അറിയിച്ചു. ബിന്നി ബൻസാലും സച്ചിൻ ബൻസാലും ചേർന്ന് സ്ഥാപിച്ച ഫ്ളിപ്പ്കാർട്ട് വാൾമാർട്ട് ഏറ്റെടുത്ത ഉടനെ കമ്പനിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സച്ചിൻ ബൻസാൽ പുറത്തു പോയിരുന്നു. ഇപ്പോൾ ബിന്നിയും പുറത്ത് പോകുന്നതോടുകൂടെസ്ഥാപകരുടെ മേൽനോട്ടമില്ലാത്ത കമ്പനിയാകുകയാണ് ഫ്ളിപ്കാർട്ട്. content highlights:Flipkarts Binny Bansal Quits After "Personal Misconduct" Probe

from mathrubhumi.latestnews.rssfeed https://ift.tt/2DiG1b3
via IFTTT

No comments:

Post a Comment

Post Bottom Ad

Pages