ആഗ്ര: അമ്മയുടെ കൈയിൽനിന്നും കുരങ്ങൻ തട്ടിയെടുത്ത കുഞ്ഞിനെ വീടിന്റെ ടെറസിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. ആഗ്ര മൊഹല്ലാകച്ച്ഹേറയിലെ വിജയ്നഗർ കോളനിയിലാണ് 12 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങൻ കൊലപ്പെടുത്തിയത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. 12 ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ അമ്മ മുലയൂട്ടുന്നതിനിടെയാണ് കുരങ്ങൻ തട്ടിയെടുത്തത്. കുഞ്ഞിന്റെ അമ്മയുടെ കരച്ചിൽകേട്ടെത്തിയ വീട്ടുകാരും ബന്ധുക്കളും കുരങ്ങനായി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് അയൽവാസിയുടെ വീടിന്റെ ടെറസിൽനിന്നാണ് ചോരയിൽ കുളിച്ചുകിടക്കുന്ന നിലയിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻതന്നെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആഗ്രഹയിലെ വിജയ്നഗർ കോളനിയിൽ കുരങ്ങന്മാരുടെ ശല്യം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് കുഞ്ഞ് കൊല്ലപ്പെട്ട സംഭവമുണ്ടായിരിക്കുന്നത്. വീടുകളുടെ ടെറസിലും മറ്റും ഓടിനടക്കുന്ന കുരങ്ങന്മാർ ഏതുസമയവും വീട്ടിനുള്ളിലേക്ക് അതിക്രമിച്ച് കടക്കുന്നത് പതിവാണെന്നാണ് പ്രദേശവാസികളുടെ പരാതി. കുരങ്ങന്മാർ ആളുകളെ ആക്രമിക്കുന്നതും, ഭക്ഷണസാധനങ്ങൾ തട്ടിയെടുക്കുന്നതും സ്ഥിരംസംഭവമാണെന്നും ഇവർ പറയുന്നു. Content Highlights:12 days old baby snatched and killed by a monkey in agra
from mathrubhumi.latestnews.rssfeed https://ift.tt/2DiqEzq
via IFTTT
Post Top Ad
Tuesday, 13 November 2018
Home
madhrubhumi
12 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു; തിരച്ചിലിനൊടുവില്‍ മൃതദേഹം വീടിന്റെ ടെറസില്‍
12 ദിവസം പ്രായമുള്ള കുഞ്ഞിനെ കുരങ്ങന്‍ തട്ടിയെടുത്തു; തിരച്ചിലിനൊടുവില്‍ മൃതദേഹം വീടിന്റെ ടെറസില്‍
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment