സെന്‍സെക്‌സ് 331 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു - News4Max

Breaking

Post Top Ad

Tuesday, 13 November 2018

സെന്‍സെക്‌സ് 331 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ മികച്ച നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 331.50 പോയന്റ് ഉയർന്ന് 35144.49ലും നിഫ്റ്റി 100.30 പോയന്റ് നേട്ടത്തിൽ 10582.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1305 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1283 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഐഷർ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, റിലയൻസ്, എച്ച്ഡിഎഫ്സി, ഹീറോ മോട്ടോർകോർപ്, ഐടിസി, ടാറ്റ സ്റ്റീൽ, കൊട്ടക് മഹീന്ദ്ര, ടിസിഎസ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നേട്ടത്തിലായിരുന്നു. സൺ ഫാർമ, ടാറ്റ മോട്ടോഴ്സ്, ഇന്ത്യബുൾസ് ഹൗസിങ്, പവർഗ്രിഡ് കോർപ്, സിപ്ല, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. റീട്ടെയിൽ പണപ്പെരുപ്പ നിരക്കുകൾ കുറഞ്ഞത് വിപണിയെ സ്വാധീനിച്ചു. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവില താഴ്ന്നതും രൂപയുടെ മൂല്യം ഉയർന്നതും വിപണിയിൽ പ്രതിഫലിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/2PSqpBU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages