സൂറിച്ച്: ഏറ്റവും പുതിയ ഫിഫ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തി ബെൽജിയം. ബ്രസീലും ഫ്രാൻസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. യൂറോ കപ്പിലെ റണ്ണറപ്പുകളായ ഇംഗ്ലണ്ടിനെ മറികടന്ന് കോപ്പ അമേരിക്ക ചാമ്പ്യൻമാരായ അർജന്റീന നാലാം സ്ഥാനത്തെത്തി. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉൾപ്പെടെ പരാജയമറിയാതെ 28 മത്സരങ്ങൾ പൂർത്തിയാക്കിയതാണ് അർജന്റീനയ്ക്ക് നേട്ടമായത്. ഇന്ത്യ 104-ാം സ്ഥാനം നിലനിർത്തി. ഇംഗ്ലണ്ട്, ഇറ്റലി, സ്പെയ്ൻ, പോർച്ചുഗൽ, ഡെൻമാർക്ക്, നെതർലൻഡ്സ്, ജർമനി എന്നിവരാണ് അഞ്ചു മുതൽ പതിനൊന്ന് വരെ സ്ഥാനങ്ങളിൽ. ആഫ്രിക്കൻ നേഷൻസ് കപ്പിൽ പ്രീ ക്വാർട്ടറിൽ പുറത്തായെങ്കിലും ഗ്രൂപ്പ് ഘട്ടത്തിലെ മികച്ച പ്രകടനത്തോടെ നൈജീരിയ നാലു സ്ഥാനം മെച്ചപ്പെടുത്തി 32-ാം റാങ്കിലെത്തി. ആഫ്രിക്കയിൽ നിന്ന് സെനഗലും മൊറോക്കോയുമാണ് നൈജീരിയയെക്കാൾ മുന്നിലുള്ള ടീമുകൾ. 25 സ്ഥാനം മെച്ചപ്പെടുത്തി ഗാംബിയ വൻ കുതിപ്പ് നടത്തി. 150-ാം റാങ്കിൽ നിന്ന് ഗാംബിയ 125-ാം റാങ്കിലേക്കുയർന്നു. ആഫ്രിക്കൻ നേഷൻസ് കപ്പിലെ മികച്ച പ്രകടനമാണ് അവരെ തുണച്ചത്. 21-ാം റാങ്ക് നിലനിർത്തിയ ഇറാനാണ് ഏഷ്യയിൽ നിന്ന് ഏറ്റവും ഉയർന്ന റാങ്കിലുള്ള ടീം. Content Highlights: FIFA Football Ranking Argentina India
from sports rss feed https://ift.tt/p7sXVTd
via IFTTT
Post Top Ad
Thursday, 10 February 2022
Home
sports sports rss feed
ഫിഫ റാങ്കിങ്; അര്‍ജന്റീനയ്ക്ക് മുന്നേറ്റം , 104-ാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ
ഫിഫ റാങ്കിങ്; അര്‍ജന്റീനയ്ക്ക് മുന്നേറ്റം , 104-ാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment