മോഷണശ്രമം തടഞ്ഞു, മാഞ്ചെസ്റ്റര്‍ സിറ്റി താരം ക്യാന്‍സലോയ്ക്ക് പരിക്ക് - News4Max

Breaking

Post Top Ad

Saturday, 1 January 2022

മോഷണശ്രമം തടഞ്ഞു, മാഞ്ചെസ്റ്റര്‍ സിറ്റി താരം ക്യാന്‍സലോയ്ക്ക് പരിക്ക്

ലണ്ടൻ: മോഷണശ്രമം തടയാൻ ശ്രമിച്ച മാഞ്ചെസ്റ്റർ സിറ്റിയുടെ പ്രതിരോധ താരം ജാവോ ക്യാൻസലോയ്ക്ക് പരിക്ക്. ഇൻസ്റ്റഗ്രാമിലൂടെ ക്യാൻസലോ തന്നെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്. ക്യാൻസലോയുടെ ആഭരണങ്ങൾ കവരാനായി വന്ന കള്ളന്മാരെ തടയുന്നതിനിടെയാണ് താരത്തിന് പരിക്കേറ്റത്. ക്യാൻസലോയെ ഇടിച്ചുവീഴ്ത്തിയ കള്ളന്മാർ വിലകൂടിയ ആഭരണങ്ങളുമായി കടന്നുകളഞ്ഞു. ജീവിതത്തിൽ ഏറെ പ്രതിബന്ധങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അതിലൊന്നാണിത്. ഇതെല്ലാം പെട്ടെന്ന് മറികടക്കും. ഞാനും എന്റെ കുടുംബവും സുരക്ഷിതരാണ്. കള്ളന്മാർ എന്നെ ആക്രമിച്ചു. എന്റെ ആഭരണങ്ങൾ മുഴുവനും കവർന്നു- ക്യാൻസലോ പറഞ്ഞു. പോർച്ചുഗീസ് താരമായ ക്യാൻസലോ 2019-ലാണ് യുവന്റസിൽ നിന്ന് മാഞ്ചെസ്റ്റർ സിറ്റിയിലെത്തിയത്. പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങുന്ന ക്യാൻസലോ സിറ്റിയുടെ പ്രധാന താരങ്ങളിലൊരാളാണ്. Content Highlights: Manchester City Star Joao Cancelo Was Injured In Robbery

from sports rss feed https://ift.tt/3zcIOxz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages