ടീമിനൊപ്പം പരിശീലനത്തിനെത്തി കോലി; മൂന്നാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ - News4Max

Breaking

Post Top Ad

Monday, 10 January 2022

ടീമിനൊപ്പം പരിശീലനത്തിനെത്തി കോലി; മൂന്നാം ടെസ്റ്റിനൊരുങ്ങി ഇന്ത്യ

കേപ്ടൗൺ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി കളിക്കുമെന്ന് ഉറപ്പായി. ഞായറാഴ്ച കോലി ടീമിനൊപ്പം പരിശീലനത്തിനിറങ്ങി. ജനുവരി 11-നാണ് മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നത്. ശനിയാഴ്ച കേപ്ടൗണിലെത്തിയ ഇന്ത്യൻ സംഘം പരിശീലകൻ രാഹുൽ ദ്രാവിഡിന്റെ മേൽനോട്ടത്തിലാണ് ഞായറാഴ്ച പരിശീലനത്തിനിറങ്ങിയത്. പുറം വേദന കാരണം ജൊഹാനസ്ബർഗിൽ നടന്ന രണ്ടാം ടെസ്റ്റിൽ കോലി കളിച്ചിരുന്നില്ല. കെ.എൽ രാഹുലാണ് കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ചത്. മത്സരം ഇന്ത്യ ഏഴു വിക്കറ്റിന് തോറ്റിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്ക പരമ്പരയിൽ ഒപ്പമെത്തി (1-1). ഞായറാഴ്ച കോലി നെറ്റ്സിൽ പരിശീലിച്ചു. ഇതിന്റെ ചിത്രങ്ങൾ ബിസിസിഐ തങ്ങളുടെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്. Its GO time here in Cape Town 👏 👏#TeamIndia all set and prepping for the series decider 👍 👍#SAvIND pic.twitter.com/RgPSPkNdk1 — BCCI (@BCCI) January 9, 2022 കേപ്ടൗണിലെ ന്യൂലാൻഡ്സിൽ ഇന്ത്യ ഇതുവരെ ഒരു ടെസ്റ്റ് മത്സരവും ജയിച്ചിട്ടില്ല. ഇവിടെ കളിച്ച അഞ്ച് ടെസ്റ്റുകളിൽ മൂന്നും ഇന്ത്യ തോറ്റു. രണ്ടു മത്സരങ്ങൾ സമനിലയിലായി. Content Highlights: india vs south africa virat kohli returns to nets

from sports rss feed https://ift.tt/3tbpPSU
via IFTTT

No comments:

Post a Comment

Post Bottom Ad

Pages