പനാജി: ഗോവയിൽ പോർച്ചുഗീസ് ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചു. ഗോവയിലെ കാലൻഗുട്ടെയിലാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്. പുതിയ തലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് പ്രതിമ സ്ഥാപിച്ചതെന്ന് ഗോവൻ സർക്കാർ വ്യക്തമാക്കി. 410 കിലോ ഭാരം വരുന്ന പ്രതിമ ഗോവയുടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുമെന്ന് മന്ത്രി മൈക്കിൽ ലോബോ പറഞ്ഞു. ഇതാദ്യമായാണ് ഇന്ത്യയിൽ റൊണാൾഡോയുടെ പ്രതിമ സ്ഥാപിക്കുന്നത്. യുവതലമുറയ്ക്ക് പ്രചോദനമേകുന്നതിനുവേണ്ടിയാണ് റൊണാൾഡോയുടെ പ്രതിമ സ്ഥാപിച്ചത്. ഫുട്ബോൾ കളിച്ചുതുടങ്ങിയ കുട്ടിത്താരങ്ങൾക്ക് റൊണാൾഡോയെപ്പോലെ വലിയ പ്രതിഭയാകാൻ സാധിക്കണം. അതിനുവേണ്ടി മികച്ച ഗ്രൗണ്ടും ഫുട്സാൽ സ്റ്റേഡിയവുമെല്ലാം പണിയും. ഏറെ കഴിവുള്ള താരങ്ങളാണ് നമുക്കുള്ളത്. അവർക്ക് വേണ്ട രീതിയിൽ പരിശീലനം നൽകിയാൽ ഇന്ത്യയിൽ നിന്നും ഒരു റൊണാൾഡോ പിറക്കും- ലോബോ കൂട്ടിച്ചേർത്തു. ഗോവൻ സർക്കാരാണ് പ്രതിമ സ്ഥാപിച്ചത്. പ്രതിമ സ്ഥാപിക്കുന്നതിനെതിരേ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നിരുന്നു. പ്രതിമ സ്ഥാപിച്ചതിനെതിരേ ശബ്ദമുയർത്തിയവർ ഇന്ത്യയുടെ കായിക വളർച്ചയ്ക്ക് വിലങ്ങുതടിയാണെന്ന് മന്ത്രി പറഞ്ഞു. 12 ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് പ്രതിമ സ്ഥാപിച്ചത്. കഴിഞ്ഞ മൂന്നുവർഷമായി പ്രതിമയുമായി ബന്ധപ്പെട്ട നിർമാണപ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. കോവിഡ് മൂലമാണ് നിർമാണം നീണ്ടത്. Content Highlights: Cristiano Ronaldos statue installed in Calangute, Goa
from sports rss feed https://ift.tt/3etLQUF
via IFTTT
Post Top Ad
Wednesday, 29 December 2021
സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പ്രതിമ സ്ഥാപിച്ച് ഗോവ
Tags
# sports sports rss feed
Share This
About News4Max
sports sports rss feed
Labels:
sports sports rss feed
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment