ആ രംഗത്തില്‍ അല്ലുവും ഫഹദും നഗ്നരായാണ് എത്തേണ്ടിയിരുന്നത്, ഈ പ്രത്യേക കാരണം കൊണ്ടാണ് വേണ്ടെന്ന് വച്ചത്: സുകുമാര്‍ - News4Max

Breaking

Post Top Ad

Wednesday, 29 December 2021

ആ രംഗത്തില്‍ അല്ലുവും ഫഹദും നഗ്നരായാണ് എത്തേണ്ടിയിരുന്നത്, ഈ പ്രത്യേക കാരണം കൊണ്ടാണ് വേണ്ടെന്ന് വച്ചത്: സുകുമാര്‍

റിലീസ് ചെയ്ത് മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ‘പുഷ്പ’ 200 കോടി ക്ലബ്ബില്‍ കയറിയിരുന്നു. മികച്ച അഭിപ്രായമാണ് തിയേറ്ററുകളില്‍ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. എന്നാല്‍ വിവാദത്തിന്റെ കാര്യത്തില്‍ ചിത്രം ഒട്ടും പിന്നിലല്ല. സാമന്ത അഭിനയിച്ച ഐറ്റം സോംഗും അല്ലു അര്‍ജുന്‍ രശ്മികയുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്ന രംഗവുമെല്ലാം വിവാദമായിരുന്നു.

ചിത്രത്തില്‍ ഉണ്ടായിരുന്ന നഗ്നരംഗങ്ങള്‍ മാറ്റാനുള്ള തീരുമാനത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകന്‍ സുകുമാര്‍. സിനിമയുടെ ക്ലൈമാക്സില്‍ അല്ലു അര്‍ജുനെയും ഫഹദിനെയും നഗ്‌നരായി ഉള്‍പ്പെടുത്തേണ്ടതായിരുന്നു.

എന്നാല്‍ ഒരു പ്രത്യേക കാരണം കൊണ്ട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് സംവിധായകന്‍ ഇപ്പോള്‍ പറയുന്നത്. തങ്ങള്‍ ആദ്യം ചിത്രീകരിച്ചതില്‍ നിന്ന് വ്യത്യസ്തമാണ് ക്ലൈമാക്‌സ് ഏറ്റുമുട്ടല്‍ രംഗം. അല്ലു അര്‍ജുനും ഫഹദും ക്ലൈമാക്സ് രംഗത്തിന് നഗ്നരായി എത്തേണ്ടതായിരുന്നു.

പക്ഷേ, നഗ്നരാകുന്നത് തെലുങ്ക് പ്രേക്ഷകര്‍ക്ക് പഥ്യമല്ലാത്തതിനാല്‍ തങ്ങള്‍ അതിന് പോയില്ല. ഈ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നിട്ടും പുഷ്പ കുറച്ച് റോ രംഗങ്ങളുള്ള ഒരു റിയലിസ്റ്റിക് ചിത്രമായി കണക്കാക്കപ്പെടുന്നു എന്നാണ് സുകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞത്.

ബന്‍വാര്‍ സിംഗ് ഷെഖാവത്ത് എന്ന കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തില്‍ അവതരിപ്പിച്ചത്. രക്തചന്ദന കടത്തുകാരനായ പുഷ്പരാജായാണ് അല്ലു അര്‍ജുന്‍ വേഷമിട്ടത്. രശ്മിക മന്ദാന ആണ് പുഷ്പയില്‍ നായിക.

 



from Southlive https://ift.tt/3qB7CeR
via IFTTT

No comments:

Post a Comment

Post Bottom Ad

Pages