ദേശീയപാത വികസനവും, റെയില്‍ പാത ഇരട്ടിപ്പിക്കലും സില്‍വര്‍ ലൈന്‍ യാത്രക്കാരുടെ എണ്ണം കുറയ്ക്കുമെന്ന് ട്രാഫിക് സ്റ്റഡി റിപ്പോര്‍ട്ട്. റോഡില്‍ ടോള്‍ ഏര്‍പ്പെടുത്തിയാല്‍ സില്‍വര്‍ ലൈനിനെ ബാധിക്കില്ല. റെയില്‍വേ നിരക്ക് കൂട്ടിയാലും സില്‍വര്‍ ലൈനിനെ കാര്യമായി ബാധിക്കില്ല. റെയില്‍വേ പാത വികസിപ്പിച്ചാല്‍ നിലവിലെ തേര്‍ഡ് എസി യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് വരില്ലെന്നും അത് സില്‍വര്‍ ലൈനിനെ ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതേസമയം കെ റെയിന്റെ ഡിപിആര്‍ വിശദാംശങ്ങള്‍ ദേശീയ പാത വികസനത്തിന് തടസ്സം നില്‍ക്കുന്നതായി സില്‍വര്‍ ലൈന്‍ സമരസമിതി ആരോപിച്ചു. റോഡ് വികസനവും, റെയില്‍വേ വികസനവുമെല്ലാം സില്‍വര്‍ ലൈനിന് എതിരാകും എന്ന് റിപ്പോര്‍ട്ടില്‍ തന്നെ വ്യക്തമാക്കുന്നുണ്ടെന്ന് അവര്‍ ആരോപിച്ചു. ടോള്‍ വരുന്നതോടെ യാത്രക്കാര്‍ സില്‍വര്‍ ലൈനിലേക്ക് മാറുമെന്നാണ് ഡിപിആര്‍ ചൂണ്ടിക്കാണിക്കുന്നത്. ദേശീയപാത 66, ദേശീയപാത 766, സ്റ്റേറ്റ് ഹൈവേ 69 തുടങ്ങിയവയിലെ വീതി കൂട്ടലും ബൈപാസുകളുടെ നിര്‍മ്മാണവും സില്‍വര്‍ലൈനിലെ യാത്രക്കാരുടെ എണ്ണം കുറയാന്‍ കാരണമാകും. റോഡ് മാര്‍ഗ്ഗമുള്ള യാത്രാസമയം കുറയുന്നതാണ് കാരണം.
എന്നാല്‍ ദേശീയ-സംസ്ഥാന ഹൈവേകളില്‍ ടോള്‍ പിരിവ് വരുന്നതോടെ യാത്രക്കാര്‍ക്ക് ചെലവ് കൂടും. അപ്പോള്‍ സില്‍വര്‍ലൈനിലേക്ക് ആളുകള്‍ മാറാന്‍ സാദ്ധ്യത ഉണ്ടെന്നുമാണ് ഡിപിആറിലുള്ളത്. ട്രെയിന്‍ യാത്രാനിരക്ക് കൂട്ടിയില്ല എങ്കില്‍ സില്‍വര്‍ ലൈനിലേക്ക് ആളുകള്‍ വരില്ല. നിലവിലെ സൗകര്യങ്ങള്‍ക്ക് മാറ്റം വരുത്താതെയും, പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുടക്കം നിന്നും സില്‍വര്‍ ലൈന്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സമിതി ആരോപിച്ചു.
അതേസമയം പദ്ധതിയുടെ സാമൂഹിക ആഘാത പഠനം കഴിഞ്ഞാല്‍ 15 മാസത്തിനകം സ്ഥലമേറ്റെടുപ്പ് നടപടികളിലേക്ക് കടക്കാനാണ് സര്‍ക്കാര്‍ തീരുമാനം. റിപ്പോര്‍ട്ട് വിദഗ്ധ സമിതിയെ വെച്ച് പഠന വിധേയമാക്കും. പദ്ധതിക്കായി വിദേശ ബാങ്കുകളില്‍ നിന്ന് വായ്പ എടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. മൂന്നു മാസത്തിനകം സാമൂഹിക ആഘാത പഠനം നടത്തി എത്ര കെട്ടിടങ്ങള്‍ പൊളിക്കണം എത്ര പേരെ കുടിയെഴിപ്പിക്കണം എന്നീ കാര്യങ്ങളെല്ലാം കണ്ടെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.
from Southlive https://ift.tt/3mLB2pk
via IFTTT
No comments:
Post a Comment