ബംഗ്ലാദേശിനെ 103 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ഏഷ്യകപ്പ് ഫൈനലില്‍ - News4Max

Breaking

Post Top Ad

Friday, 31 December 2021

ബംഗ്ലാദേശിനെ 103 റണ്‍സിന് തകര്‍ത്ത് ഇന്ത്യ അണ്ടര്‍ 19 ഏഷ്യകപ്പ് ഫൈനലില്‍

ഷാർജ: ഏഷ്യ കപ്പ് അണ്ടർ 19 ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ ടീം. സെമി ഫൈനലിൽ ബംഗ്ലാദേശിനെ 103 റൺസിന് തകർത്താണ് ഇന്ത്യൻ പട ഫൈനലിലേക്ക് മുന്നേറിയത്. സ്കോർ ഇന്ത്യ 243 ന് എട്ട്, ബംഗ്ലദേശ് 140 ന് ഓൾ ഔട്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 108 പന്തുകളിൽ നിന്ന് 90 റൺസെടുത്ത ഷെയ്ഖ് റഷീദിന്റെ മികവിലാണ് ഇന്ത്യ ഭേദപ്പെട്ട ടോട്ടൽ പടുത്തുയർത്തിയത്. 28 റൺസെടുത്ത് വാലറ്റത്ത് പൊരുതിയ വിക്കി ഓസ്റ്റ്വലും നന്നായി കളിച്ചു. ബംഗ്ലാദേശിനുവേണ്ടി നായകൻ റാകിബുൾ സഹൻ മൂന്ന് വിക്കറ്റെടുത്തു. 244 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഒരു ഘട്ടത്തിൽ പോലും വിജയപ്രതീക്ഷ പുലർത്താനായില്ല. 42 റൺസെടുത്ത അരീഫുൾ ഇസ്ലാമും 26 റൺസ് നേടിയ മഹ്ഫിജുൾ ഇസ്ലാമുമാണ് ബംഗ്ലാദേശ് നിരയിൽ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി രാജ് വർധൻ, രവി കുമാർ,രാജ് ബാവ, വിക്കി ഓസ്റ്റ്വൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. വെറും 38.2 ഓവറിൽ140 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ടായി. ഫൈനലിൽ ശ്രീലങ്കയാണ് ഇന്ത്യയുടെ എതിരാളി. സെമിയിൽ പാകിസ്താനെ പരാജയപ്പെടുത്തിയാണ് ശ്രീലങ്ക ഫൈനലിലേക്ക് മുന്നേറിയത്. Content Highlights: ACC U19 Asia Cup 2021, India vs Bangladesh semi final match

from sports rss feed https://ift.tt/3Jxpa48
via IFTTT

No comments:

Post a Comment

Post Bottom Ad

Pages