'വെൽക്കം ടു കൊടൈക്കനാൽ, നൈസ് ടു മീറ്റ് യൂ..'; എസ്.എസ്.എല്‍.സി. തോറ്റവര്‍ക്ക് കൊടൈക്കനാലിലേക്ക് ക്ഷണം - News4Max

Breaking

Post Top Ad

Friday, 16 July 2021

'വെൽക്കം ടു കൊടൈക്കനാൽ, നൈസ് ടു മീറ്റ് യൂ..'; എസ്.എസ്.എല്‍.സി. തോറ്റവര്‍ക്ക് കൊടൈക്കനാലിലേക്ക് ക്ഷണം

കൊച്ചി: ''ചേട്ടാ കൊടൈക്കനാലിൽ താമസിക്കാൻ ഒരു വിഷയത്തിന് തോൽക്കണോ അതോ എല്ലാത്തിനും തോൽക്കണോ...?'' കൊടൈക്കനാലിലെ വീട്ടിലിരുന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് സുധി മറുപടിനൽകി: ''ഒരെണ്ണത്തിനു തോറ്റാൽ മതി...'' ഇത്തവണ എസ്.എസ്.എൽ.സി. തോറ്റവർക്കും കുടുംബത്തിനും കൊടൈക്കനാലിൽ സൗജന്യ താമസം വാഗ്ദാനംചെയ്ത് സുധി ഫെയ്സ്ബുക്കിലടക്കം പോസ്റ്റിട്ടതിനു പിന്നാലെയായിരുന്നു ഫോൺകോൾ. 'തോറ്റവർ സൃഷ്ടിച്ച ലോകമാണ് ജയിച്ചവരുടെ കഥപറഞ്ഞു കൈയടിക്കുന്നത്' എന്ന പ്രചോദനാത്മക വാചകവുമായാണ് തോറ്റവർക്കൊപ്പമെന്നു പ്രഖ്യാപിച്ച് സുധി പോസ്റ്റിട്ടത്. ഒപ്പം സ്വന്തം ഫോൺ നമ്പറും. കോഴിക്കോട് വടകര സ്വദേശിയായ സുധി കുടുംബത്തോടെ 15 വർഷമായി കൊടൈക്കനാലിലാണ്. ഹോം സ്റ്റേ കോട്ടേജുകളടക്കമുള്ള ബിസിനസാണ്. ഇത്തവണ കേരളത്തിന്റെ എസ്.എസ്.എൽ.സി. വിജയം കണ്ടതോടെയാണ് തോറ്റവർക്കൊപ്പമാണു നിൽക്കേണ്ടതെന്ന തോന്നലുണ്ടായത്. ''തോറ്റവരുടേതു കൂടിയാണല്ലോ ലോകം. ജയിച്ചവരുടെ ആഘോഷവും മാർക്ക് ലിസ്റ്റും മാത്രമല്ല ലോകം കാണേണ്ടത്. തോറ്റവരെയും നമ്മൾ ചേർത്തുപിടിക്കേണ്ടേ...'' -സുധി പറയുന്നു. കേരളത്തിൽ ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷയെഴുതി ഉപരിപഠനത്തിനു യോഗ്യത നേടാതിരുന്നത് 2236 പേർ മാത്രമാണ്. ഇവരെല്ലാംകൂടി വന്നാൽ എന്തുചെയ്യുമെന്ന ചോദ്യത്തിനും സുധിക്ക് ഉത്തരമുണ്ട്: ''എന്റെ തന്നെ സ്ഥാപനമല്ലേ, ഗസ്റ്റ് ഇല്ലാത്തപ്പോ അവർക്കും ഇടംനൽകാൻ വിഷമമില്ല.'' ''ചേട്ടാ മാർക്ക് ലിസ്റ്റ് വാട്സാപ്പിൽ അയച്ചുതന്നാൽ മതിയോ...? ഫാമിലീന്ന് പറയുമ്പോ ആരെയൊക്കെ കൊണ്ടുവരാം...'' സുധിക്കുവരുന്ന ചോദ്യങ്ങൾക്ക് ശമനമില്ല. Content Highlights: Malayalee invites those who failed the SSLC exam to Kodaikanal

from mathrubhumi.latestnews.rssfeed https://ift.tt/3hIZjdz
via IFTTT

No comments:

Post a Comment

Post Bottom Ad

Pages