തിരുവനന്തപുരം: തിരുനെൽവേലി കേന്ദ്രീകരിച്ച് സിബിഐ മുൻ ഉദ്യോഗസ്ഥർക്ക് നമ്പി നാരായണൻ ഭൂമി നൽകിയതിന്റെ രേഖകളാണ് പുറത്ത് വന്നിരിക്കുന്നത്. ഗൂഢാലോചനയിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരാണ് രേഖകൾ പുറത്ത് വിട്ടത് . നമ്പി നാരായണൻ മകൻ ശങ്കര കുമാർ ബന്ധു പോൾ സ്വാമി എന്നിവർ നടത്തിയ ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകളാണിവ. 2004ലും 2008ലുമാണ് തിരുനെൽവേലി ജില്ലയിൽ ഭൂമി കൈമാറ്റങ്ങൾ നടന്നിരിക്കുന്നത്. മുൻ ഡി.ജി.പി രമൺ ശ്രീവാസ്തവയുടെ ഭാര്യ അഞ്ജലി ശ്രീവാസ്തവ, സിബിഐ ജോയിന്റ് ഡയറക്ടറായിരുന്ന രാജീന്ദ്രനാഥ കൗൾ എന്നിവർക്ക് ഭൂമി നൽകിയിരിക്കുന്നത് 2004ലാണ്. ഇതേ കാലയളവിലും 2008ലും നടന്ന ഭൂമി ഇടപാടുകളുടെ രേഖകളും പുറത്തു വന്നു. ചാരക്കേസ് ആദ്യം സിബിഐക്ക് കൈമാറിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി ഹരിവത്സന്റെ സഹോദരീ ഭർത്താവിനും മൂത്ത സഹോദരിക്കുമായി 22 ഏക്കർ, പശ്ചിമ ബംഗാളിലെ രാഷ്ട്രീയ നേതാവിന് 10.54 ഏക്കർ, കൗളിന്റെ അടുത്തബന്ധുവിന് ഒരേക്കർ, പൊതുഭരണ വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുവിന് 15.09 ഏക്കർ, മുൻ സിബിഐ ഡിഐജി പി. മധുസൂദനൻ നായരുടെ ബിനാമിക്ക് 18.88 ഏക്കർ വസ്തു, എന്നിങ്ങനെയാണ് തിരുനെൽവേലി ജില്ലയിൽ നടത്തിയ മറ്റു ഭൂമി ഇടപാടുകൾ. ചാരക്കേസിൽ നിന്ന് നമ്പി നാരായണൻ ഒഴിവായത് സിബിഐ ഉദ്യോഗസ്ഥരെ ഭൂമി നൽകി സ്വാധീനിച്ചാണെന്ന വാദമാണ് പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥർ ഉന്നയിക്കുന്നത്. ഗൂഢാലോചന കേസിൽ ഒന്നാം പ്രതിയായ അന്നത്തെ പേട്ട സിഐ എസ്. വിജയൻ നമ്പി നാരായണന്റെ അനധികൃത ഭൂമി ഇടപാട് ചൂണ്ടിക്കാട്ടി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിക്കൊപ്പമാണ് രേഖകൾ സമർപ്പിച്ചത്. ഈ ഹർജിയിൽ വാദം പൂർത്തിയായി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വി.ആർ. രേഖ ഈ മാസം 23ന് വിധി പറയും. ഹൈക്കോടതിയിലും ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകൾ സമർപ്പിച്ചിട്ടുണ്ട് . സിബിഐ പുതുതായി നടത്തുന്ന ഗൂഢാലോചന സംബന്ധിച്ച അന്വേഷണത്തിലേക്ക് നമ്പി നാരായണന്റെ ഭൂമി ഇടപാടുകൾ കൂടി കൊണ്ടുവരാനുള്ള ശ്രമമാണ് രേഖകൾ പുറത്തുവിട്ടതിന് പിന്നിൽ. ഈ ഭൂമി ഇടപാടുകൾ സിബിഐ പരിശോധിക്കുമെന്നാണ് സൂചന. nambi narayan, thirunelveli land documents
from mathrubhumi.latestnews.rssfeed https://ift.tt/3hJUXTs
via IFTTT
Post Top Ad
Friday, 16 July 2021
നമ്പി നാരായണന്റെ തിരുനെല്‍വേലി ഭൂമി ഇടപാടുകളുടെ കൂടുതല്‍ രേഖകള്‍ പുറത്ത്
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment