സുരേഷ് ഗോപി ചിത്രം കാവലിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. സുരേഷ് ഗോപിയുടെ അതിഗംഭീര ആക്ഷന്‍ രംഗങ്ങളാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിച്ച് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
തമ്പാന്‍ എന്ന നായക വേഷത്തില്‍ സുരേഷ് ഗോപി എത്തുമ്പോള്‍ ആന്റണി എന്ന ഉറ്റ സുഹൃത്തിന്റെ വേഷത്തില്‍ രണ്‍ജി പണിക്കര്‍ വേഷമിടുന്നു. നിഥിന്‍ രണ്‍ജി പണിക്കര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടെയ്ല്‍ എന്‍ഡ് എഴുതുന്നതും രണ്‍ജി പണിക്കര്‍ ആണ്.
ദേശീയ പുരസ്‌കാര ജേതാവ് നിഖില്‍ എസ് പ്രവീണാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജോസഫ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജാണ് സംഗീതം ഒരുക്കുന്നത്.
The post ‘വന്നിരിക്കുന്നത് കാവലിനാണ്, ആരാച്ചാരാക്കരുത് എന്നെ’; കാവലിന്റെ മാസ് ട്രെയിലര്‍ appeared first on Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/36JdPLW
via IFTTT
No comments:
Post a Comment