ചാരുംമൂട് (ആലപ്പുഴ): സ്ത്രീധനത്തിനെതിരേ മാതൃകയായി സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹം. മാതാപിതാക്കൾ ശ്രുതിക്കു വിവാഹസമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ തിരികെ നൽകിക്കൊണ്ടാണ് സതീഷ് മാതൃകയായത്. നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ-പി. ഷീല ദമ്പതിമാരുടെ മകൾ ശ്രുതിരാജുമായുള്ള വിവാഹം വ്യാഴാഴ്ച പണയിൽ ദേവീക്ഷേത്രത്തിലാണു നടന്നത്. വധുവണിഞ്ഞ ആഭരണങ്ങളെല്ലാം വിവാഹശേഷം സതീഷും സത്യനും ചേർന്ന് എസ്.എൻ.ഡി.പി. ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്റെ മാതാപിതാക്കൾക്കു കൈമാറുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന വിവാഹത്തിൽ വരന്റെയും വധുവിന്റെയും ഏറ്റവുമടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണു പങ്കെടുത്തത്. Content Highlights: Marriage of Satish Sathyan and Shruthi Raj as a model against dowry
from mathrubhumi.latestnews.rssfeed https://ift.tt/2TimQbY
via IFTTT
Post Top Ad
Friday, 16 July 2021
Home
madhrubhumi
ഈ സ്വർണം തിരികെയെടുത്താലും...; മാതൃകയായി സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹം
ഈ സ്വർണം തിരികെയെടുത്താലും...; മാതൃകയായി സതീഷ് സത്യന്റെയും ശ്രുതിരാജിന്റെയും വിവാഹം
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment