ആ കയര്‍ എന്റെ കഴുത്തിലേക്ക് ഇടുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു; വല്ലാത്തൊരു തേങ്ങലായിരുന്നു അതെന്ന് മോഹന്‍ലാല്‍ - News4Max

Breaking

Post Top Ad

Saturday, 1 February 2020

ആ കയര്‍ എന്റെ കഴുത്തിലേക്ക് ഇടുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു; വല്ലാത്തൊരു തേങ്ങലായിരുന്നു അതെന്ന് മോഹന്‍ലാല്‍

എത്ര തവണ കണ്ടാലും ക്ലൈമാക്‌സിലെത്തുമ്പോള്‍ മനസ്സില്‍ ഒരു പിടച്ചില്‍ അനുഭവിപ്പിക്കുന്ന സിനിമകളുണ്ട് . എം.ടിയുടെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ‘സദയം’ അത്തരത്തിലുള്ള ഒരു അനുഭവമാണ് ചലച്ചിത്രപ്രേമികള്‍ക്ക് സമ്മാനിച്ചത്. ഇപ്പോഴിതാ ചിത്രത്തിലെ സത്യനാഥന്‍ എന്ന കഥാപാത്രത്തെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. ആ കഥാപാത്രം ചെയ്യുമ്പോള്‍ വല്ലാത്തൊരു തേങ്ങലായിരുന്നു ഉള്ളില്‍ എന്ന് അദ്ദേഹം മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ പറഞ്ഞു.

സദയത്തില്‍ തൂക്കിലേറ്റുന്ന രംഗത്തില്‍ ഉപയോഗിച്ചത് പതിമൂന്ന് വര്‍ഷം മുന്‍പ് ഒരു പ്രതിയെ തൂക്കിക്കൊല്ലാന്‍ ഉപയോഗിച്ച കയറായിരുന്നു. ആ സീന്‍ ചെയ്യാനായി കയര്‍ കഴുത്തിലേക്ക് ഇടുമ്പോള്‍ അവിടെയുണ്ടായിരുന്ന ജയിലര്‍ കരയുകയായിരുന്നു. തൂക്കിലേറ്റാന്‍ ലിവര്‍ വലിക്കുമ്പോള്‍ വലിയൊരു ഇരുമ്പ് ഷീറ്റ് ഭിത്തിയിലടിക്കും.

ആ സമയത്ത് അടുത്തുള്ള വലിയ മരത്തില്‍ നിന്ന് ആയിരക്കണക്കിന് കാക്കകളാണ് പറക്കുന്നത്. വല്ലാത്തൊരു തേങ്ങലായിരുന്നു ആ കഥാപാത്രം ചെയ്യുമ്പോഴുണ്ടായിരുന്നത് അദ്ദേഹം പറഞ്ഞു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2RLoYoT
via IFTTT

No comments:

Post a Comment

Post Bottom Ad

Pages