കൊറോണ വൈറസ്: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യന്‍ സംഘത്തെ ഡല്‍ഹിയിലെത്തിച്ചു - News4Max

Breaking

Post Top Ad

Saturday, 1 February 2020

കൊറോണ വൈറസ്: ചൈനയിലെ വുഹാനില്‍ നിന്ന് ഇന്ത്യന്‍ സംഘത്തെ ഡല്‍ഹിയിലെത്തിച്ചു

 

ചൈനയിലെ കൊറോണ ബാധിതപ്രദേശമായ വുഹാനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ 7.26ഓടെയാണ് ചൈനയില്‍ കുടുങ്ങിയ 324 പേരെ വഹിച്ചുകൊണ്ടുള്ള വിമാനം ഇന്ന് ഡല്‍ഹിയിലെത്തിയത്.ഇതില്‍ 211 പേര്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബംങ്ങളും ഉള്‍പ്പെടുന്നു.ഈ സംഘത്തില്‍ 42 പേര്‍ മലയാളികളാണ്.ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.

അതേസമയം ഡല്‍ഹിയില്‍ എത്തിച്ചവരെ അതികം വൈകാതെ ഹരിയാനയിലെ ഐസോലേഷന്‍ വാര്‍ഡുകളിലേക്ക് മാറ്റും.ഇവരില്‍ രോഗ ലക്ഷണം കാണിക്കുന്നവരെ ദില്ലി കന്റോണ്‍മെന്റ് ബേസ് ആശുപത്രിയിലെ ഐസൊലേറ്റഡ് വാര്‍ഡിലേക്ക് മറ്റും. മറ്റുള്ളവരെ രണ്ടാഴ്ച നിരീക്ഷിക്കും. രണ്ടാഴ്ചയ്ക്ക് ശേഷം നടത്തുന്ന പരിശോധനയില്‍ രോഗമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ നാട്ടിലേക്ക് അയക്കൂ.

ഡല്‍ഹി റാംമനോഹര്‍ ലോഹ്യ ആശുപത്രിയിലെ അഞ്ചുഡോക്ടര്‍മാരും എയര്‍ ഇന്ത്യയുടെ പാരാമെഡിക്കല്‍ സ്റ്റാഫുമായി ഡല്‍ഹിയില്‍നിന്ന് വെള്ളിയാഴ്ച പുറപ്പെട്ട എയര്‍ ഇന്ത്യയുടെ ബോയിങ് 747 വിമാനം വൈകിട്ടോടെയാണ് വുഹാനിലെത്തിയത്. രാത്രി പതിനൊന്നുമണിയോടെ ബോര്‍ഡിങ് നടപടികള്‍ പൂര്‍ത്തിയാക്കി വിമാനം യാത്ര തിരിച്ചു.

വൈറസ് ബാധയില്ലെന്ന് ചൈനീസ് അധികൃതര്‍ പരിശോധിച്ചുറപ്പാക്കിയവരെയാണ് തിരികെ കൊണ്ടുവരുന്നത്. ഇവരെ പ്രത്യേകം പാര്‍പ്പിക്കാന്‍ ഹരിയാണയിലെ മനേസറിനടുത്ത് കരസേന സൗകര്യമൊരുക്കി. വൈറസ്ബാധ വെളിപ്പെടാനുള്ള കാലമായ രണ്ടാഴ്ച അവരെ അവിടെ താമസിപ്പിച്ച് നിരീക്ഷിക്കും. അതിനായി ഡോക്ടര്‍മാരെയും മെഡിക്കല്‍ ജീവനക്കാരെയും ഒരുക്കി. വൈറസ്ബാധ സ്ഥിരീകരിക്കുന്നവരെ ഡല്‍ഹി കന്റോണ്‍മെന്റ് ബെയ്‌സ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റും. വിമാനമെത്തിയാലുടന്‍ ആദ്യപരിശോധന നടത്തും



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/31ee8uI
via IFTTT

No comments:

Post a Comment

Post Bottom Ad

Pages