പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍; അഭിനന്ദനം അറിയിച്ചു - News4Max

Breaking

Post Top Ad

Sunday, 26 May 2019

പ്രധാനമന്ത്രി മോദിയെ ഫോണില്‍ വിളിച്ച് ഇമ്രാന്‍ ഖാന്‍; അഭിനന്ദനം അറിയിച്ചു

ഇസ്ലാമാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണിൽ വിളിച്ച് അഭിനന്ദനം അറിയിച്ച് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. ഇരുരാജ്യങ്ങളിലെയും ജനങ്ങളുടെ പുരോഗതിക്കായി ഒരുമിച്ച് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മോദിയോട് ഇമ്രാൻ ഖാൻ പറഞ്ഞതായി പിടിഐ വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു. ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ വിജയം നേടിയ മോദിയെ ഇമ്രാൻ ഖാൻ അഭിനന്ദിച്ചു. ദക്ഷിണേഷ്യയുടെ വികസനം യാഥാർഥ്യമാക്കുന്നതിനുവേണ്ടി മോദിക്കൊപ്പം പ്രവർത്തിക്കാൻ കഴിയുമെന്നാണ് ആഗ്രഹമെന്നും വ്യക്തമാക്കി. പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധം വഷളായിരുന്നു. ഭീകരാക്രമണത്തിന് തിരിച്ചടി നൽകാൻ ബലാക്കോട്ടിലെ ഭീകരകേന്ദ്രങ്ങൾക്കുനേരെ ഇന്ത്യ വ്യോമാക്രമണവും നടത്തി. അതിനിടെ, ബലാക്കോട്ട് ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത ജെയ്ഷെ മുഹമ്മദ് ഭീകര സംഘടനയുടെ തലവൻ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചു. ഇന്ത്യയുടെ നയതന്ത്ര വിജയമായാണ് ഇത് വിലയിരുത്തപ്പെട്ടത്. സംഘർഷാവസ്ഥയ്ക്കിടെ പാകിസ്താൻ അടച്ച വ്യോമപാത ഇനിയും തുറന്നിട്ടില്ല. ഈ സാഹചര്യം നിലനിൽക്കെയാണ് പ്രധാനമന്ത്രിയെ ഫോണിൽ വിളിച്ച് ഇമ്രാൻ ഖാൻ അഭിനന്ദനം അറിയിച്ചിട്ടുള്ളത്. Content Highlights:Imran Khan, PM Narendra Modi

from mathrubhumi.latestnews.rssfeed http://bit.ly/30Mbdc8
via IFTTT

No comments:

Post a Comment

Post Bottom Ad

Pages