ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വമ്പന്‍ വിജയത്തോടെ മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറാന്‍ പോകുന്നതിനിടെ ബിജെപിക്ക് തലവേദന സൃഷ്ടിച്ച് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാമര്‍ശം. ഇന്ത്യയുടെ സാമ്പത്തിക രംഗത്ത് മോദി സര്‍ക്കാറിന് സംഭവിച്ച വീഴ്ചകള്‍ ചര്‍ച്ചയാവാതെ പോയത് ഗുണകരമായെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. പ്രചാരണങ്ങളില്‍ ദേശീയതാ വികാരം ഉയര്‍ത്തിയതാണ് വിരുദ്ധ വികാരങ്ങളെ മറികടക്കാന്‍ പാര്‍ട്ടിയെ പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ പ്രതികരണം.
രാജ്യം ഏകാധിപത്യ ഭരണത്തിലേയ്ക്ക് പോകാതിരിക്കാനുള്ള ജാഗ്രതവേണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്കകത്ത് ജനാധിപത്യം വേണം. അല്ലാത്തപക്ഷത്തില്‍ ഏകാധിപത്യ പ്രവണതകള്‍ വളരാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറയുന്നു.
രാജ്യമൊട്ടാകെ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചെങ്കിലും തെക്കേ ഇന്ത്യയില്‍ തിരിച്ചടിയുണ്ടായി. ശബരിമല വിഷയത്തില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ മലക്കംമറിഞ്ഞത് തിരിച്ചടിയായെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2K4PvKu
via IFTTT
No comments:
Post a Comment