ഒരു അഡാര്‍ ലവ് സംവിധായകന്‍ ഒമര്‍ ലുലു സംവിധാനം നിര്‍വ്വഹിക്കുന്ന ചങ്ക്സ് രണ്ടാം ഭാഗത്തിന്റെ പേര് ധമാക്ക. ആദ്യ ചിത്രത്തിലെ പ്രധാനതാരങ്ങളെല്ലാം ധമാക്കയിലും അണിനിരക്കും. ഹണി റോസ് നായികയായ ചിത്രമായിരുന്നു ചങ്ക്സ് ഒന്നാം ഭാഗം.
എഞ്ചിനീയറിംഗ് കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ് ജീവിതം പറഞ്ഞ ചിത്രമാണ് ചങ്ക്സ്. മെക് റാണി എന്ന മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് ക്ലാസ്സിലെ ഒരേയൊരു വിദ്യാര്‍ത്ഥിനിയും മറ്റു സഹപാഠികളുമാണ് പ്രധാന കഥാപാത്രങ്ങള്‍ ഇതൊരു ബോക്‌സ് ഓഫീസ് വിജയ ചിത്രമായിരുന്നു. ബാലു വര്‍ഗീസ്, ഗണപതി, ധര്‍മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ്.
ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് കൂടി സംവിധായകന്‍ ഉറപ്പു തന്നിട്ടുണ്ട്. ‘ഒരുപാട് ചര്‍ച്ചയ്ക്കും വിലയിരുത്തലുകള്‍ക്കുമൊടുവില്‍ ഐറ്റം ഡാന്‍സ് സ്ത്രീവിരുദ്ധമല്ല എന്ന് തെളീയിക്കപ്പെട്ടതിനാല്‍ എന്റെ അടുത്ത പടത്തില്‍ ഒരു കിടിലം ഐറ്റം ഡാന്‍സ് ഉണ്ടായിരിക്കുന്നതാണ്. ഇനി ആ സമയത്ത് ആരും കാല്മാറരുത്.’ എന്ന ഫേസ്ബുക് പോസ്റ്റ് ഒമര്‍ ലുലുവിന്റെതാണ്.
ലൂസിഫറിലെ ഐറ്റം ഡാന്‍സിസിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംവിധായകന്‍ പൃഥ്വിരാജ് മറുപടി കൊടുത്തിരുന്നു. ശേഷമാണ് ഒമര്‍ ഈ കമന്റുമായി എത്തിയത്.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2wo6I9u
via IFTTT
No comments:
Post a Comment