അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് നരേന്ദ്രമോദി; മകനെ അനുഗ്രഹിച്ച് ഹീരാബെന്‍ മോദി - News4Max

Breaking

Post Top Ad

Sunday, 26 May 2019

അമ്മയുടെ കാല്‍തൊട്ട് വന്ദിച്ച് നരേന്ദ്രമോദി; മകനെ അനുഗ്രഹിച്ച് ഹീരാബെന്‍ മോദി

അഹമ്മദാബാദ്: ലോക്സഭ തിരഞ്ഞെടുപ്പിലെ മിന്നുംജയത്തിന് പിന്നാലെ നരേന്ദ്രമോദി ഗുജറാത്തിലെ വസതിയിലെത്തി മാതാവിനെ സന്ദർശിച്ചു. ഞായറാഴ്ച വൈകിട്ട് അഹമ്മദാബാദിലെ ബി.ജെ.പി. റാലിയിൽ പങ്കെടുത്തതിന് ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മാതാവിനെ കാണാനെത്തിയത്. ഗാന്ധിനഗറിലെ വസതിയിലെത്തി മാതാവ് ഹീരാബെൻ മോദിയെ കണ്ട അദ്ദേഹം അവരുടെ കാൽതൊട്ട് വന്ദിച്ചു. രണ്ടാംതവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയാകുന്ന മകനെ ഹീരാബെൻ മോദി ശിരസിൽ കൈവെച്ച് അനുഗ്രഹിച്ചു. അഹമ്മദാബാദിലെ റാലിക്ക് ശേഷം വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് നരേന്ദ്രമോദി ഗാന്ധിനഗറിലേക്ക് യാത്രതിരിച്ചത്. ഇതിനിടെ റോഡിനിരുവശവും പ്രധാനമന്ത്രിക്ക് അഭിവാദ്യമർപ്പിക്കാൻ നിരവധിപേർ കാത്തുനിന്നിരുന്നു. ഗാന്ധിനഗറിൽ ഹീരാബെൻ മോദിയുടെ വസതിക്ക് പുറത്തും ഒട്ടേറെപേർ നരേന്ദ്രമോദിക്ക് ആശംസകൾ അർപ്പിക്കാൻ തടിച്ചുകൂടിയിരുന്നു. ഇവർക്കെല്ലാം പ്രത്യഭിവാദ്യം നൽകിയശേഷമാണ് അദ്ദേഹം മാതാവിനെ കാണാനായി വീട്ടിലേക്ക് കയറിയത്. Prime Minister Narendra Modi meets his mother Heeraben Modi at her residence in Gandhinagar and seeks her blessings. #Gujarat pic.twitter.com/qWEwnJo1Y9 — ANI (@ANI) May 26, 2019 Content Highlights:pm narendra modi meets his mother heeraben modi at her residence in gandhinagar

from mathrubhumi.latestnews.rssfeed http://bit.ly/2K4gwh1
via IFTTT

No comments:

Post a Comment

Post Bottom Ad

Pages