കോഴിയുടെ കൂവല്‍ ഉറക്കം കളയുന്നു; യുവതി പോലീസിന് പരാതി നല്‍കി - News4Max

Breaking

Post Top Ad

Sunday, 26 May 2019

കോഴിയുടെ കൂവല്‍ ഉറക്കം കളയുന്നു; യുവതി പോലീസിന് പരാതി നല്‍കി

പുണെ: എല്ലാ ദിവസവും നേരം പുലരുമ്പോൾ വീടിന് മുന്നിലെത്തി കൂവിയുണർത്തുന്ന കോഴിക്കെതിരെ പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിലെത്തി. മഹാരാഷ്ട്രയിലെ പുണെയിലാണ് പോലീസിന് മുമ്പിൽ വിചിത്രമായ പരാതിയെത്തിയത്. ദിവസേനയുള്ള കോഴിയുടെ കൂവൽ ഉറക്കത്തിന് തടസമുണ്ടാക്കുന്നുവെന്നാണ് യുവതിയുടെ പരാതി. വെള്ളിയാഴ്ചയാണ് സമർഥ് സ്റ്റേഷനിൽ കോഴിയ്ക്കും ഉടമയ്ക്കുമെതിരെ പരാതി നൽകിയിട്ടുള്ളത്. പരാതി ലഭിച്ചയുടനെ തന്നെ അന്വേഷണം നടത്തിയെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ സഹോദരിയുടെ വീടാണതെന്നും യുവതി കുറച്ചു ദിവസം സഹോദരിക്കൊപ്പം താമസിക്കാനെത്തിതാണെന്നും പോലീസ് അറിയിച്ചു. പരാതി നൽകിയതിന് തൊട്ടു പിന്നാലെ യുവതി സ്വന്തം വീട്ടിലേക്ക് പോയതായും പോലീസ് പറഞ്ഞു. പരാതിയെ കുറിച്ച് അന്വേഷിക്കാനെത്തിയപ്പോൾ യുവതി മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന് യുവതിയുടെ സഹോദരി പറഞ്ഞതായി പോലീസുദ്യോഗസ്ഥൻ അറിയിച്ചു. എന്തായാലുംപോലീസ് പരാതി രജിസ്റ്റർ ചെയ്തിട്ടില്ല. Content Highlights: Woman demands police action against rooster for disturbing her sleep

from mathrubhumi.latestnews.rssfeed http://bit.ly/2VPss8T
via IFTTT

No comments:

Post a Comment

Post Bottom Ad

Pages