മോദിയ്ക്ക് ആശംസയുമായി ഇമ്രാന്‍ ഖാന്‍; ‘ഇരുവര്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാം’ - News4Max

Breaking

Post Top Ad

Sunday, 26 May 2019

മോദിയ്ക്ക് ആശംസയുമായി ഇമ്രാന്‍ ഖാന്‍; ‘ഇരുവര്‍ക്കും സഹകരിച്ച് പ്രവര്‍ത്തിക്കാം’

എന്‍ഡിഎ സര്‍ക്കാര്‍ തുടര്‍ച്ചയായ രണ്ടാം തവണയും അധികാരമേല്‍ക്കാനിരിക്കെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്തുന്ന നരേന്ദ്ര മോദിക്ക് ആശംസയുമായി പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. മോദിയെ അദ്ദേഹം ഫോണില്‍ വിളിച്ചാണ് അഭിനന്ദനമറിയിച്ചതെന്ന് പാക് വിദേശകാര്യമന്ത്രാലയ വക്താക്കള്‍ അറിയിച്ചു. ഇരുരാജ്യങ്ങളിലേയും ജനക്ഷേമം മുന്‍നിര്‍ത്തി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

ജനങ്ങളുടെ സമാധാനത്തിനും വളര്‍ച്ചയ്ക്കുമായി ഇരുരാജ്യങ്ങള്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്താമെന്ന ആഗ്രഹമാണ് ഖാന്‍ ആശംസയില്‍ അറിയിച്ചത്. സമാധാനം നിലനിര്‍ത്താന്‍ ആവശ്യമായ എല്ലാ പിന്തുണയും ഇമ്രാന്‍ഖാന്‍ വാഗ്ദാനം ചെയ്തതായി പാക് വിദേശകാര്യ മന്ത്രാലയ വക്താവ് വ്യക്തമാക്കി.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ നരേന്ദ്രമോദിയെ അഭിനന്ദിച്ച് പാക് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. സൗത്ത് ഏഷ്യയുടെ സമാധാനത്തിനും പുരോഗതിക്കും സമ്പല്‍ സമൃദ്ധിക്കും മോദിയുമൊത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കാനുള്ള അവസരം കാത്തിരിക്കുന്നുവെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ ബാലാക്കോട്ട് നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോദിക്ക് അനുകൂലമായ തരംഗമായിരുന്നു സൃഷ്ടിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണ്തതിലും മോദി സൈന്യത്തെ വലിച്ചിഴച്ചിരുന്നു. വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് വോട്ട് ചെയ്യണമെന്ന് കന്നിവോട്ടര്‍മാരോട് ആഹ്വാനം ചെയ്തതും ‘എന്റെ സൈന്യം’ എന്ന് അഭിസംബോധന ചെയ്തതുമെല്ലാം വിലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2WobEKb
via IFTTT

No comments:

Post a Comment

Post Bottom Ad

Pages