ബെംഗളൂരു: കർണാടകത്തിൽ ഇടവേളയ്ക്ക് ശേഷം വീണ്ടും ഓപ്പറേഷൻ കമലയ്ക്ക് നീക്കം തുടങ്ങി. ഇടഞ്ഞുനിൽക്കുന്ന രണ്ട് കോൺഗ്രസ് എംഎൽഎമാർ ഇന്ന് ബിജെപി നേതാക്കളെ കണ്ട് ചർച്ചനടത്തി. രമേശ് ജാർക്കിഹോളി, ഡോ. സുധാകർ എന്നീ എംഎൽഎമാരാണ് വീണ്ടും വിമത നീക്കം നടത്തുന്നത്. ബിജെപിയിലേക്ക് കൂടുമാറിയ പഴയ കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ എസ്.എം കൃഷ്ണയുമായിട്ടായിരുന്നു എംഎൽഎമാരുടെ ചർച്ച. ഈ കൂടിക്കാഴ്ചയിൽ പ്രമുഖ ബിജെപി നേതാവ് ആർ അശോകും പങ്കെടുത്തു. എസ്എം കൃഷ്ണയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ യെദ്യൂരപ്പയും പങ്കെടുത്തതായാണ് റിപ്പോർട്ട്. എന്നാൽ പാർട്ടി കാര്യങ്ങൾ ചർച്ചചെയ്യാനായി താൻ എസ്എം കൃഷ്ണയെ കാണാൻ എത്തിയതാണെന്നും അല്ലാതെ തനിക്ക് ജാർക്കിഹോളിയുമായോ സുധാകറുമായോ സൗഹൃദം പോലുമില്ലെന്ന് അശോക് പ്രതികരിച്ചു. രാഷ്ട്രീയം ചർച്ചചെയ്തില്ലെന്നും എസ്എം കൃഷ്ണയെ കണ്ട് 25 സീറ്റും നേടിയ ബിജെപി വിജയത്തിൽ അഭിനന്ദിക്കാനാണ് എത്തിയതെന്നുമായിരുന്നു ജാർക്കിഹോളിയുടെ പ്രതികരണം. കേന്ദ്ര നേതൃത്വത്തിന്റെ പച്ചക്കൊടി കിട്ടിയാലുടൻ സർക്കാരിനെ വീഴ്ത്താനുള്ള അന്തിമ നീക്കം നടത്താനാണ് യെദ്യൂരപ്പയും നേതാക്കളും കാത്തിരിക്കുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ 20 എംഎൽഎമാർ ബിജെപി പക്ഷത്തേക്ക് വരുമെന്ന് യെദ്യൂരപ്പ നേരത്തെ അവകാശപ്പെട്ടിരുന്നു. Content Highlights: Operation Kamala R Ashok, S M Krishna
from mathrubhumi.latestnews.rssfeed http://bit.ly/2X9iX5Q
via IFTTT
Post Top Ad
Sunday, 26 May 2019
Home
madhrubhumi
ഓപ്പറേഷന്‍ കമലയ്ക്ക് വീണ്ടും നീക്കം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു
ഓപ്പറേഷന്‍ കമലയ്ക്ക് വീണ്ടും നീക്കം: രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി നേതാക്കളെ കണ്ടു
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment