രാജ്യത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനായി എന്തും ത്യജിക്കാന്‍ തയ്യാറാണെന്ന് യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധി. തന്നെ വീണ്ടും തെരഞ്ഞെടുത്ത റായ്ബറേലിയിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു എഴുതിയ കത്തിലാണ് സോണിയയുടെ പരാമര്‍ശം. തിരഞ്ഞെടുപ്പിലേറ്റ വന്‍പരാജയത്തിന്റെ ആഘാതത്തിന് അല്‍പ്പം ആശ്വാസം നല്‍കുന്ന രീതിയിലാണ് സോണിയയുടെ വാക്കുകള്‍.
വരാനിരിക്കുന്ന ദിവസങ്ങള്‍ ഏറെ പ്രയാസമുള്ളതാണെന്നറിയാം. പാര്‍്ട്ടിയിലെ പൂര്‍വികര്‍ ഉയര്‍ത്തിപ്പിടിച്ച രാജ്യത്തിന്റെ പാരമ്പര്യവും മൂല്യങ്ങളും സംരക്ഷിക്കാന്‍ തയ്യാറാണെന്നാണ് സോണിയ കത്തില്‍ പറഞ്ഞിരിക്കുന്നത്.
റായ്ബറേലിയില്‍ ബിജെപിയുടെ പ്രതാപ് സിങിനെയാണ് സോണിയ തോല്‍പ്പിച്ചത്. മണ്ഡലത്തില്‍ എതിര്‍ സ്ഥാനാര്‍ഥികളെ മ്ത്സരിപ്പിക്കാന്‍ തയ്യാറാകാതിരുന്ന എസ് പി, ബിഎസ്പി പാര്‍ട്ടികള്‍ക്കും സോണിയ നന്ദി അറിയിച്ചു.
from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2MccGFx
via IFTTT
No comments:
Post a Comment