സെവിയ്യ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ സെമിയിലെ ഞെട്ടുന്ന തോൽവിയിൽ നിന്ന് മുക്തരാവാതെ എഫ്.സി. ബാഴ്സലോണ. ചാമ്പ്യൻസ് ലീഗിൽ ലിവർപൂളിനോടേറ്റ തോൽവിക്കു പിറകെ കോപ്പ ഡെൽ റേ ഫൈനലിലും ലാ ലീഗ ചാമ്പ്യന്മാർക്ക് അടിപതറി. ബാഴ്സയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് തോൽപിച്ച വലൻസിയ കിരീടം സ്വന്തമാക്കി. ഇരുപതിയൊന്നാം മിനിറ്റിൽ ഫ്രഞ്ച്താരം ഗമെയ്റോയിലൂടെയാണ് വലെൻസിയ ആദ്യം മുന്നിലെത്തിയത്. മുപ്പത്തിമൂന്നാം മിനിറ്റിൽ ഹെഡ്ഡറിലൂടെ റോഡ്രിഗോ ലീഡുയർത്തി. എഴുപത്തമൂന്നാം മിനിറ്റിൽ മെസ്സി ഒരു ഗോൾ മടക്കി. സെവിയ്യയിലെ കൊടുംചൂടിൽ പ്രതീക്ഷിച്ച ഫോമിലേയ്ക്ക് ഉയരാൻ ബാഴ്സയ്ക്ക് ഒരിക്കലും കഴിഞ്ഞില്ല. മുന്നേറ്റനിരയിൽ സുവാരസിന്റെയും ഡെംബെലെയുടെയും അഭാവം കാരണം ആക്രമണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും മെസ്സിയിലായിരുന്നു. ഈ അമിത ഭാരം കാരണം കാര്യമായ ആക്രമണങ്ങൾ നടത്താൻ മെസ്സിക്ക് കഴിഞ്ഞില്ല. എഴുപത്തിമൂന്നാം മിനിറ്റിൽ പോസ്റ്റിൽ തട്ടി റീബൗണ്ട് ചെയ്ത പിക്വെയുടെ ഒരു ഹെഡ്ഡറാണ് ക്ലോസ് റേഞ്ചിൽ നിന്ന് മെസ്സി വലയിലേയ്ക്ക് വഴിതിരിച്ചുവിട്ടത്. ഒന്നാം ഗോളി ആന്ദ്രെ ടെർ സ്റ്റേഗനും വിട്ടുനിന്നതോടെ ബാഴ്സയുടെ പ്രതിരോധവും ബലഹീനമായിരുന്നു. പകരക്കാരൻ ഗോൾകീപ്പർ ജാസ്പെർ സില്ലിസെന് അടിമുടി ആശയക്കുഴപ്പത്തിന്റെ ദിവസമായിരുന്നു ബാറിന് കീഴെ. റോഡ്രിഗോയായിരുന്നു വലെൻസിയ നിരയിലെ ഏറ്റവും അപകടകാരി. 2008നുശേഷം ഇതാദ്യമായാണ് വലെൻസിയ കോപ്പ ഡെൽ റേ കിരീടം ചൂടുന്നത്. Content Highlights:Messi Scores Still Valencia Beats Barcelona To Lift Copa Del Rey Trophy
from mathrubhumi.latestnews.rssfeed http://bit.ly/2EyRxix
via IFTTT
Post Top Ad
Sunday, 26 May 2019
തിരിച്ചടികളില്‍ നിന്ന് മുക്തരാവാതെ ബാഴ്‌സ
Subscribe to:
Post Comments (Atom)
Post Bottom Ad
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment