അന്ന് കപിൽദേവ് പറഞ്ഞു: ‘‘നമുക്ക് വെസ്റ്റിൻഡീസിനെ തോൽപ്പിക്കണം’’ - News4Max

Breaking

Post Top Ad

Sunday, 26 May 2019

അന്ന് കപിൽദേവ് പറഞ്ഞു: ‘‘നമുക്ക് വെസ്റ്റിൻഡീസിനെ തോൽപ്പിക്കണം’’

ധീരനായ ക്രിക്കറ്റർ മൊഹീന്ദർ അമർനാഥിനെ ഓർക്കാതെ ഇന്ത്യയുടെ ആദ്യലോകകപ്പ്വിജയത്തെപ്പറ്റി ആലോചിക്കാൻ സാധിക്കില്ല. ബാറ്റുകൊണ്ടും ബോളുകൊണ്ടും അന്ന്അമർനാഥ് ഇന്ത്യയുടെ വിജയത്തിന് അമരംപിടിച്ചു. മൊഹീന്ദർ സംസാരിക്കുന്നു, ലോകകപ്പിനെക്കുറിച്ചും ക്രിക്കറ്റിനെക്കുറിച്ചും... ജിമ്മി എന്ന പേരിൽ ക്രിക്കറ്റിലെ സഹപ്രവർത്തകർക്കിടയിൽ അറിയപ്പെടുന്ന മൊഹീന്ദർ അമർനാഥ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ലാലാ അമർനാഥിന്റെ മകനാണ്. ഇന്ത്യൻ ക്രിക്കറ്റിലെ എക്കാലത്തെയും ജെന്റിൽമാൻ. തന്റെ ആരാധനാപുരുഷനായ മൊഹീന്ദർ അമർനാഥിനെ, ഗാവസ്കർ തന്റെ 'ഐഡൽസ്' എന്ന പുസ്തകത്തിൽ വിശേഷിപ്പിക്കുന്നത് ലോകത്തിലെ മനോഹരമായ ബാറ്റിങ് ശൈലിക്ക് ഉടമ എന്നാണ്. മികച്ച വ്യക്തിത്വവും ധീരതയും നിശ്ചയദാർഢ്യവും മൊഹീന്ദർ അമർനാഥിനെ വ്യത്യസ്തമാക്കുന്ന ആകർഷണീയതയാണ്. മുൻനിര ബാറ്റ്സ്മാൻപദവി രണ്ടുദശാബ്ദത്തോളം നിലനിർത്തിയ മൊഹീന്ദറിന് ഒട്ടേറെ തവണ ടീമിൽനിന്ന് മാറിനിൽക്കേണ്ടിവന്നു. ഓരോ തവണയും മികവുറ്റ പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവ് നടത്തുകയുംചെയ്തു. ഇന്ത്യൻ ടീമിലെ മൂന്നാമനായി എപ്പോഴും ബാറ്റുചെയ്യുന്ന മുതിർന്ന നിലവാരമുള്ള മൊഹീന്ദർ അമർനാഥ് മികച്ച ബൗളറുമായിരുന്നു. പന്തിനെ സ്വിങ് ചെയ്യിക്കുന്നതിലും കട്ടുചെയ്യിക്കുന്നതിലും അപാരമായ കൈയടക്കവും മികവും മൊഹീന്ദർ പ്രകടമാക്കി. 1983 ക്രിക്കറ്റ് ലോകകപ്പിൽ കാഴ്ചവെച്ച ഐതിഹാസികപ്രകടനത്തിലൂടെയാണ് മൊഹീന്ദർ അമർനാഥ് ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുന്നത്. സെമിഫൈനലിലും ഫൈനലിലും മാൻ ഓഫ് ദ മാച്ചായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, ഏകദിന ക്രിക്കറ്റ് ലോകകപ്പ് വിജയത്തിലേക്ക് ഇന്ത്യയെ നയിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ബൗളിങ് ആക്രമണനിരയുള്ള വെസ്റ്റിൻഡീസിനെതിരേയായിരുന്നു ഇന്ത്യയുടെ ഫൈനൽ മത്സരം. വെസ്റ്റിൻഡീസിന്റെ ആക്രമണ ബൗളിങ്ങിനുമുന്നിൽ മൊഹീന്ദറിന്റെ ശാന്തമായ ബാറ്റിങ്ങാണ് ഇന്ത്യയെ വിജയത്തിലെത്താൻ സഹായിച്ചത്. മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാരെക്കാൾ അധികസമയം ക്രീസിൽ പിടിച്ചുനിന്നതും മൊഹീന്ദർ അമർനാഥായിരുന്നു. അമർനാഥ് ഓർമകളിലേക്ക് തിരിച്ചുനടക്കുമ്പോൾ ക്രിക്കറ്റിന്റെ ഗൃഹാതുരമായ ഒരു പരവതാനി മുന്നിൽ നിവരുന്നു. കപിൽ ദേവും അമർനാഥും 1983ലെ ലോകകപ്പുമായി അന്ന്ആ വിജയദിനത്തിൽ... ആദ്യകാലത്ത് ലോകകപ്പ് മത്സരത്തിന് പോകുന്നത് ഗൗരവമായിരുന്നില്ല. അവധിക്കാലം ആഘോഷിക്കാൻ പോകുന്നുവെന്ന തോന്നലായിരുന്നു മിക്കവർക്കും ഉണ്ടായിരുന്നത്. 1983-ലെ ലോകകപ്പ് മത്സരത്തിന് ചെറിയ ഗൗരവമുണ്ടായിരുന്നു. കപിൽദേവ് പറഞ്ഞു: 'നമുക്ക് വെസ്റ്റിൻഡീസിനെ തോൽപ്പിക്കണം.'' ശക്തമായ ടീമിനെ എങ്ങനെ തോൽപ്പിക്കുമെന്ന ആശങ്ക എല്ലാവർക്കുമുണ്ടായിരുന്നു. എന്നാൽ, കളിക്കളം നമ്മെ തുണയ്ക്കുകയായിരുന്നു. ഭാഗ്യം നമുക്കൊപ്പമായിരുന്നു. ഇന്ത്യ ക്രിക്കറ്റ് ലോകകപ്പിൽ മുത്തമിട്ടത് ആ വർഷമാണ്. എന്റെ ക്രിക്കറ്റ് ജീവിതത്തിലെ മറക്കാനാവാത്ത കാര്യം. ആ വിജയം എന്നെ മാറ്റിമറിച്ചു. ആ വിജയത്തിൽ ഞാനിന്നും ആഹ്ലാദിക്കുന്നു, അഭിമാനിക്കുന്നു. ആ വിജയത്തോടെയാണ് ക്രിക്കറ്റിൽ നമുക്കും പുതിയൊരിടം നേടാമെന്ന തോന്നലുണ്ടായത്. അക്കാലത്ത്ക്രിക്കറ്റിനും കളിക്കാർക്കും ഇന്നത്തെയത്ര പൊലിമയുണ്ടായിരുന്നില്ല. ക്രിക്കറ്റ് കളിക്കാരെ തിരഞ്ഞെടുക്കുന്നതിൽ വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. ഉണ്ടാവാം, ഉണ്ടായില്ലെന്നും വരാം. എന്നാൽ, 1983-ലെ മത്സരത്തോടെ ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവം മാറുകയായിരുന്നു. അന്ന് കളിക്കാരെ മാധ്യമങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. എല്ലാവരും സ്വതന്ത്രരായിരുന്നു. കളിക്കാർ സ്വതന്ത്ര വ്യക്തിത്വങ്ങളായിരുന്നെങ്കിലും ശക്തമായ ബന്ധം എല്ലാവർക്കും തമ്മിലുണ്ടായിരുന്നു. നല്ല ക്രിക്കറ്റർ നല്ല അച്ചടക്കമുള്ള ആളായിരിക്കും. ജീവിതത്തിന്റെ ഉയർച്ചയും താഴ്ചയും തൊട്ടറിയാൻ അയാൾക്ക് കഴിയും. അതുകൊണ്ടുതന്നെ ജീവിതത്തെപ്പറ്റി വ്യക്തമായ വീക്ഷണം വെച്ചുപുലർത്താനും കഴിയുമെന്നാണ് ഞാൻ കരുതുന്നത്. കാശെറിഞ്ഞ്തമാശ കാണുന്ന ഇന്നത്തെ ക്രിക്കറ്റ്.ഇന്ന്ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്ന കളിയായി. കളിക്കാർക്ക്പ്രാധാന്യമേറി. കളിക്കാരുടെ ഓരോ കാര്യത്തിലും മാധ്യമശ്രദ്ധയുണ്ടായി. ബോളിവുഡ് താരങ്ങളെപ്പോലെത്തന്നെ, ക്രിക്കറ്റിൽ താരങ്ങളുമുണ്ടായി. എല്ലാവർക്കും പ്രാധാന്യം വന്നു. ക്രിക്കറ്റിനും വലിയ പ്രാധാന്യം കൈവന്നിട്ടുണ്ട്. അത് വലിയ വളർച്ചതന്നെയാണ്. ആ ക്രിക്കറ്റ്സമൂഹത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്. ഐ.പി.എൽ. നോക്കൂ, പൈസ ഫേക്ക്, തമാശ ദേഖ് (കാശെറിഞ്ഞ്തമാശ കാണൂ) എന്നതായി അവസ്ഥ. മുമ്പ് ഡാൻസ് കാണാൻ കൊത്തളങ്ങളിൽ പോയിരുന്നെങ്കിൽ ഇന്ന് ഗ്രൗണ്ടിലിരുന്നാൽ മതി എന്നതായി കാര്യങ്ങൾ. ടെസ്റ്റ്മാച്ചുകൾക്ക്ഇപ്പോൾ കൂടുതൽ ചിയർ ഗേൾസ് എത്തുന്ന അവസ്ഥയായി. ഇന്ന്മിക്ക ദിവസവും ക്രിക്കറ്റ്ടെലിവിഷനിൽ കാണാം. ഇത്തരം കാര്യങ്ങൾക്കിടയിലും ക്രിക്കറ്റിനെ ഗൗരവത്തോടെ സമീപിക്കുന്നവരുമുണ്ട്. അത് വലിയ കാര്യമാണ്. എത്രയോ ലക്ഷങ്ങൾ ഇന്ന് കളി കാണുന്നു, ആസ്വദിക്കുന്നു. 1983ലെ ലോകകപ്പിലെ അമർനാഥിന്റെ ബാറ്റിങ് പ്രകടനം. Photo Courtesy: ESPN ഈ ലോകകപ്പിൽ ഇന്ത്യൻ ടീമിന് വിജയിക്കണമെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കേണ്ടിവരും. മികച്ച ഓൾറൗണ്ടർമാരുടെ പ്രകടനത്തെ മുൻനിർത്തിയായിരിക്കും വിജയസാധ്യതകൾ. രണ്ടുമൂന്ന്ഓൾറൗണ്ടർമാരുണ്ടെങ്കിൽ ടീമിനെ അനായാസം വിജയത്തിലെത്തിക്കാനാവും. ക്രിക്കറ്റിൽ ഒരേസമയം ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുക എന്നത് ദുഷ്കരമായ കാര്യമാണ്. എങ്കിലും മികച്ച പ്രകടനം പുറത്തെടുത്താൽ വിജയം സുനിശ്ചിതം. വിരാട് കോലിയും രോഹിത് ശർമയും മികച്ച കളിക്കാരാണ്. അവരുടെ നേതൃത്വത്തിൽ ഇന്ത്യൻ ടീം സുരക്ഷിതരാണ്. ബൗളിങ് നിര കരുത്തരാണ്. മുമ്പുള്ള വിജയങ്ങളിൽ മതിമറക്കരുത്. അതിൽ അഭിരമിക്കരുത്. പരാജയത്തിൽ അടി പതറരുത്. ജീവിതത്തിൽ ആത്മവിശ്വാസമുണ്ടെങ്കിൽ എല്ലാം നേടാൻ കഴിയും. എനിക്കും ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാഗമാകണമെന്ന്ഞാൻ ആഗ്രഹിച്ചിരുന്നു. ആ അവസ്ഥ കൈവന്നത് 1983-ലെ വിജയത്തോടെയാണ്. ഓരോ ദിവസവും വെല്ലുവിളിയായി ഏറ്റെടുക്കേണ്ടതുണ്ട്. nsreejith1@gmail.com Content Highlights:Mohinder Amarnath About 1983 World Cup Memmories and Kapil Dev

from sports rss feed http://bit.ly/2HCn0lG
via IFTTT

No comments:

Post a Comment

Post Bottom Ad

Pages