മോദിയുടെ സത്യപ്രതിജ്ഞ: കേരളത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തണം,വിചിത്ര ആവശ്യവുമായി സെന്‍കുമാര്‍ - News4Max

Breaking

Post Top Ad

Monday, 27 May 2019

മോദിയുടെ സത്യപ്രതിജ്ഞ: കേരളത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും പൂജ നടത്തണം,വിചിത്ര ആവശ്യവുമായി സെന്‍കുമാര്‍

രണ്ടാം വട്ടുവും പ്രധാനന്ത്രിയായി നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്ത് അധികരമേല്‍ക്കുമ്പോള്‍ ക്ഷേത്രങ്ങളില്‍ പ്രത്യേക പൂജകള്‍ നടത്തണമെന്ന് മുന്‍ ഡിജിപി ടി പി സെന്‍കുമാര്‍. ഇതൊരു ശുഭ മുഹൂര്‍ത്ത മാണെന്നും അതുകൊണ്ട് കേരളവും പങ്ക് ചേരണമെന്നാണ് ഫെയ്‌സ്ബുക്കിലൂടെ സെന്‍കുമാര്‍ ആവശ്യപ്പെടുന്നത്.
വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്കാണ് നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനില്‍് നടക്കുക. നിരവധി ലോകനേതാക്കള്‍ ചടങ്ങിനെത്തുമെന്നാണ് കരുതുന്നത്.

പോസ്റ്റിന്റെ പൂര്‍ണരൂപം

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ ക്ഷേത്രങ്ങളിലോ വിളക്ക് തെളിയിക്കണം. കൂടാതെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകൾ നടത്തുകയും ആഘോഷങ്ങൾ നടത്തുകയും ചെയ്യണം.

ചില ദേശദ്രോഹ ശക്തികൾ അന്നേ ദിവസം കരിദിനമായി ആചരിക്കുന്നതായി വാർത്തകൾ കണ്ടിരുന്നു. ഇത്തരക്കാരെ നാം കരുതിയിരിക്കണം. അതിനെ നമ്മൾ മുഖവിലയ്‌ക്കെടുക്കരുത്. ഭാരതവും ലോകവും ഒന്നാകെ ഈ ശുഭമുഹൂർത്തം ആഘോഷിക്കുമ്പോൾ കേരളീയരായ നമ്മളും അതിൽ പങ്കുചേരേണ്ടതാണ്. ജയ് ഹിന്ദ് !!

നരേന്ദ്ര മോദിജി വീണ്ടും ഭാരതത്തിന്റെ പ്രധാനമന്ത്രി ആയി സത്യപ്രതിജ്ഞ ചെയ്യുന്ന അതേ സമയത്ത് നമ്മൾ എല്ലാവരും വീടുകളിലോ…

Posted by Dr TP Senkumar on Sunday, 26 May 2019



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News http://bit.ly/2W3R6aM
via IFTTT

No comments:

Post a Comment

Post Bottom Ad

Pages