പകരം ചോദിച്ച് ഇന്ത്യന്‍ വ്യോമസേന; കയ്യടിച്ച് ക്രിക്കറ്റ് താരങ്ങള്‍ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

പകരം ചോദിച്ച് ഇന്ത്യന്‍ വ്യോമസേന; കയ്യടിച്ച് ക്രിക്കറ്റ് താരങ്ങള്‍

ന്യൂഡൽഹി: അതിർത്തിയിലെ പ്രകോപനങ്ങൾക്കും പുൽവാമ ഭീകരാക്രമണത്തിനും ശക്തമായ തിരിച്ചടി നൽകി ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് ക്രിക്കറ്റ് താരങ്ങൾ. മുൻ ഇന്ത്യൻ താരങ്ങളായ വീരേന്ദർ സെവാഗ്, ഗൗതം ഗംഭീർ, മുഹമ്മദ് കൈഫ് എന്നിവരാണ് ജെയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ വ്യോമസേന നടത്തിയ ആക്രമണത്തെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പിള്ളേർ നന്നായി കളിച്ചു എന്നായിരുന്നു സെവാഗിന്റെ ട്വീറ്റ്. പിന്നാലെ ഗംഭീറിന്റെ ട്വീറ്റുമെത്തി. ജയ് ഹിന്ദ്, ഇന്ത്യൻ വ്യോമസേന എന്ന് ഗംഭീർ ട്വിറ്ററിൽ കുറിച്ചു. ഇന്ത്യൻ എയർഫോഴ്സിന് സല്യൂട്ട് എന്നായിരുന്നു കൈഫിന്റെ ട്വീറ്റ്. നേരത്തെ പുൽവാമ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച ജവാൻമാരുടെ കുടുംബങ്ങൾക്ക് സെവാഗും ഗംഭീറും സഹായം വാഗ്ദാനം ചെയ്തിരുന്നു. പുലർച്ചെ മൂന്നരക്ക് പാക് ഭീകര ക്യാമ്പുകളിൽ ഇന്ത്യൻ മിറാഷ് വിമാനങ്ങൾ നടത്തിയ ആക്രമണത്തിൽ ഇരുന്നൂറിലേറെ ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. 50 കിലോമീറ്ററോളം കടന്നു ചെന്നാണ് 12 മിറാഷ് വിമാനങ്ങൾ ആക്രമണം നടത്തിയത്. ഏതാണ്ട് 1000 കിലോഗ്രാം ബോംബ് ഭീകരർക്കെതിരെ വർഷിച്ചതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് എ.എൻ.ഐ റിപ്പോർട്ടു ചെയ്തു. ലേസർ ഘടിപ്പിച്ച ബോംബുകളാണ് ഉപയോഗിച്ചതെന്നാണ് വിവരം. ജെയ്ഷെ തലവൻ മൗലാന മസൂദ് അസറിന്റെ ഭാര്യാ സഹോദരൻ ഉസ്താദ് ഘൗരി എന്ന പേരിലറിയപ്പെടുന്ന മൗലാന യൂസുഫ് അസ്ഹറാണ് ഈ പരിശീലന ക്യാമ്പുകൾക്ക് നേതൃത്വം കൊടുത്തിരുന്നത്. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ കമാൻഡർമാരും ചാവേറുകളാകാൻ തയ്യാറെടുത്തവരും പരിശീലകരും കൊല്ലപ്പെട്ടതായും വിദേശ കാര്യ സെക്രട്ടറി വിജയ് ഗോഖലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി അറിയിച്ചു. ആക്രമണത്തിൽ ജയ്ഷെ മുഹമ്മദിന്റെ ക്യാമ്പുകളും തകർന്നതായാണ് റിപ്പോർട്ട്. മൂന്ന് ഭീകര കേന്ദ്രങ്ങൾ തകർത്തു. കാർഗിൽ യുദ്ധത്തിന് ശേഷം മിറാഷ് യുദ്ധവിമാനങ്ങൾ ഇന്ത്യ ഉപയോഗിക്കുന്നത് ഇതാദ്യമാണ്. Content Highlights:gautam gambhir virender sehwag react as iaf hit terror camps across loc

from sports rss feed https://ift.tt/2GL9wF0
via IFTTT

No comments:

Post a Comment

Post Bottom Ad

Pages