ഇമ്രാൻ ഖാനെതിരെ പാക് പാർലമെന്റിൽ ഷെയിം വിളികൾ - News4Max

Breaking

Post Top Ad

Tuesday, 26 February 2019

ഇമ്രാൻ ഖാനെതിരെ പാക് പാർലമെന്റിൽ ഷെയിം വിളികൾ

ഇന്ത്യ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രതിഷേധിച്ച്
പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ പ്രതിപക്ഷം പാർലമെന്റിൽ പ്രതിഷേധം ഉയർത്തി. പാർലമെന്റിൽ എത്തിയ പ്രധാനമന്ത്രിയെ പ്രതിഷേധ മുദ്രാവാക്യങ്ങളോടെയാണ് പ്രതിപക്ഷം സ്വീകരിച്ചത്.

സഭാ നടപടികളുടെ ഭാഗായി ഇമ്രാന്‍ ഖാന്‍ പാര്‍ലമെന്റിനകത്ത് എത്തിയപ്പോഴായിരുന്നു പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ഉള്‍പ്പടെ എഴുന്നേറ്റ് നിന്ന് ‘ഷെയിം ഷെയിം’ എന്ന് വിളിച്ചതെന്ന് വാർത്ത ഏജൻസിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ഇന്ത്യന്‍ വ്യോമസേന പാക് അധീന കാശ്മീരിലുള്ള ഭീകരതാവളങ്ങള്‍ക്ക് നേരെ ഇന്ന് വെളുപ്പിന് ബോംബാക്രമണം നടത്തിയിരുന്നു.

പാക് അധീന കശ്മീരില്‍ ഇന്ത്യയുടെ വ്യോമാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഏത് തരത്തിലുള്ള തിരിച്ചടിക്കാണ് പാക്കിസ്ഥാന്‍ മുതിരുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2BTA6I6
via IFTTT

No comments:

Post a Comment

Post Bottom Ad

Pages