സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ - News4Max

Breaking

Post Top Ad

Tuesday, 13 November 2018

സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:ശബരിമല യുവതി പ്രവേശന വിഷയത്തിൽ പുനപ്പരിശോധന ഹർജിയിൽ തുറന്ന കോടതിയിൽ വാദം കേൾക്കാനുള്ള സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇനി ഇക്കാര്യത്തിൽ കൂട്ടായിട്ടുള്ള ആലോചനകൾ നടത്തേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിധി എന്തായാലും നടപ്പാക്കാൻ സർക്കാർ ബാധ്യസ്ഥരാണ്.സുപ്രീംകോടതി എന്താണ് പറഞ്ഞിരിക്കുന്നത് അതാണ് സർക്കാരിന്റെയും നിലപാട്. ഗവൺമെന്റ് പറഞ്ഞതിൽ നിന്ന് മാറുന്നില്ല. സർക്കാരിന് ആശ്വാസം നൽകുന്ന വിധിയാണോ എന്ന ചോദ്യത്തിന് എല്ലാം സർക്കാരിന് ആശ്വാസം നൽകുന്നതാണല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

from mathrubhumi.latestnews.rssfeed https://ift.tt/2DibIBm
via IFTTT

No comments:

Post a Comment

Post Bottom Ad

Pages