സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി - News4Max

Breaking

Post Top Ad

Tuesday, 13 November 2018

സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ല, സുപ്രീംകോടതി തീരുമാനം അംഗീകരിക്കുന്നുവെന്ന് മന്ത്രി കടകംപള്ളി

ശബരിമല യുവതി പ്രവേശന വിഷയത്തിലെ സുപ്രീംകോടതിയുടെ പുതിയ തീരുമാനം അംഗീകരിക്കുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇനി ഇക്കാര്യത്തില്‍ കൂട്ടായിട്ടുള്ള ആലോചനകള്‍ നടത്തേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുമായി ചര്‍ച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി വിധി അംഗീകരിക്കുന്നു. വിധി എന്തായാലും നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. സുപ്രീംകോടതി എന്താണ് പറഞ്ഞിരിക്കുന്നത് അതാണ് സര്‍ക്കാരിന്റെയും നിലപാട്. സര്‍ക്കാരിന്റെ പറഞ്ഞതില്‍ നിന്ന് മാറുന്നില്ലെന്ന് അദേഹം വ്യക്തമാക്കി.

അതേസമയം, ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ജനുവരി 22ന് കേസ് വീണ്ടും പരിഗണിക്കും. ഹര്‍ജിക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഇവിടേക്ക് പ്രവേശനം അനുവദിച്ചിട്ടില്ലായിരുന്നു. മൂന്നുമണിക്ക് ചേമ്പറിനുള്ളിലെ ഹര്‍ജികള്‍ പരിഗണിച്ച അദ്ദേഹം 3.20ന് പുറത്തിറങ്ങി. പിന്നീടാണ് സുപ്രീം കോടതിയുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തത്.



from Southlive Malayalam: Kerala News, Malayalam News, Breaking News, Movie News, Political News https://ift.tt/2z8ysB7
via IFTTT

No comments:

Post a Comment

Post Bottom Ad

Pages