രഞ്ജി അരങ്ങേറ്റത്തില്‍ തിളങ്ങി അണ്ടര്‍ 19 ക്യാപ്റ്റന്‍; സാക്ഷാല്‍ സച്ചിന്റെ റെക്കോഡിനൊപ്പം - News4Max

Breaking

Post Top Ad

Thursday, 17 February 2022

രഞ്ജി അരങ്ങേറ്റത്തില്‍ തിളങ്ങി അണ്ടര്‍ 19 ക്യാപ്റ്റന്‍; സാക്ഷാല്‍ സച്ചിന്റെ റെക്കോഡിനൊപ്പം

ഗുവാഹത്തി: രഞ്ജി ട്രോഫി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറിയുമായി തിളങ്ങി യുവതാരം യാഷ് ദുൾ. ഇത്തവണത്തെ അണ്ടർ 19 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാണ് യാഷ്. ഗുവാഹത്തി എസിഎ സ്റ്റേഡിയത്തിൽ തമിഴ്നാടിനെതിരായ മത്സരത്തിലായിരുന്നു 19-കാരനായ യാഷ് ദുളിന്റെ സെഞ്ചുറി. ഡൽഹിക്കായി ഇന്നിങ്സ് ഓപ്പൺ ചെയ്ത യാഷ് 133 പന്തിൽ നിന്നാണ് സെഞ്ചുറി തികച്ചത്. 150 പന്തുകൾ നേരിട്ട് 18 ഫോറുകളടക്കം 113 റൺസെടുത്ത ശേഷമാണ് താരം ഒടുവിൽ പുറത്തായത്. നാലാം വിക്കറ്റിൽ ജോണ്ടി സിദ്ധുവിനൊപ്പം 119 റൺസിന്റെ കൂട്ടുകെട്ട് തീർത്ത ശേഷമാണ് യാഷ് മടങ്ങിയത്. 𝙒𝙝𝙖𝙩 𝘼 𝙈𝙤𝙢𝙚𝙣𝙩! 👌 👌 💯 on Ranji Trophy debut! 👏 👏 This has been a fantastic batting performance from Yash Dhull in his maiden First Class game. 👍 👍 @Paytm | #RanjiTrophy | #DELvTN | @YashDhull2002 Follow the match ▶️ https://t.co/ZIohzqOWKi pic.twitter.com/uaukVSHgUq — BCCI Domestic (@BCCIdomestic) February 17, 2022 ഇതോടെ സച്ചിൻ തെണ്ടുൽക്കർ, പൃഥ്വി ഷാ എന്നിവർക്ക് പിന്നാലെ രഞ്ജി അരങ്ങേറ്റത്തിൽ തന്നെ സെഞ്ചുറി നേടുന്ന യുവതാരമെന്ന നേട്ടവും യാഷ് സ്വന്തമാക്കി. Content Highlights: Yash Dhull hits hundred on Ranji Trophy debut joins in elite list of sachin Tendulkar

from sports rss feed https://ift.tt/c9U1SxC
via IFTTT

No comments:

Post a Comment

Post Bottom Ad

Pages